Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightPulpallychevron_rightപുൽപള്ളി സർവിസ് സഹകരണ...

പുൽപള്ളി സർവിസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പ്; സജീവൻ കൊല്ലപ്പള്ളിയെ ഇ.ഡി അറസ്റ്റ് ചെയ്തു

text_fields
bookmark_border
arrest
cancel
camera_alt

സ​ജീ​വ​ൻ

പുൽപ​ള്ളി: സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് വാ​യ്പ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ജീ​വ​ൻ കൊ​ല്ല​പ്പ​ള്ളി​യെ ഇ.​ഡി അ​റ​സ്റ്റ് ചെ​യ്തു. വാ​യ്പ ത​ട്ടി​പ്പി​ന് ഇ​ട​നി​ല​ക്കാ​ര​നാ​യി​നി​ന്ന് സ​ജീ​വ​ൻ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്ന കേ​സി​ലാ​ണ് പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ അ​ടു​ത്ത മൂ​ന്നു ദി​വ​സ​ത്തേ​ക്ക് ഇ.​ഡി​യു​ടെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. മു​ൻ സേ​വാ​ദ​ൾ നേ​താ​വാ​ണ് സ​ജീ​വ​ൻ.

അ​ന്ന​ത്തെ ബാ​ങ്ക് ഡ​യ​റ​ക്ട​ർ​മാ​രാ​യി​രു​ന്ന ചി​ല​രും ജീ​വ​ന​ക്കാ​രും അ​ട​ക്കം 10 പേ​രാ​ണ് വാ​യ്പാ ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി​ക​ൾ. തു​ച്ഛ​മാ​യ വി​ല​യു​ള്ള ഭൂ​മി​ക്ക് ബി​നാ​മി വാ​യ്പ​ക​ൾ അ​നു​വ​ദി​ച്ച് കോ​ടി​ക​ൾ ത​ട്ടി എ​ന്നാ​ണ് കേ​സ്. കേ​സി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വും കെ.​പി.​സി.​സി മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ കെ.​കെ. എ​ബ്ര​ഹാം ആ​ണ് ഒ​ന്നാം പ്ര​തി. അ​ന്ന​ത്തെ ബാ​ങ്ക് സെ​ക്ര​ട്ട​റി ര​മാ​ദേ​വി, മു​ൻ ഡ​യ​റ​ക്ട​ർ വി.​എം. പൗ​ലോ​സ്, സ​ജീ​വ​ൻ കൊ​ല്ല​പ്പ​ള്ളി തു​ട​ങ്ങി​യ​വ​രെ​യ​ല്ലാം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പി​ന്നീ​ട് ജാ​മ്യം ല​ഭി​ച്ചു.

പു​ൽപള്ളി കേ​ള​ക്ക​വ​ല ചെ​മ്പ​ക​മൂ​ല സ്വ​ദേ​ശി രാ​ജേ​ന്ദ്ര​ൻ നാ​യ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് വി​ജി​ല​ൻ​സ് സം​ഘം എ​ബ്ര​ഹാ​മി​നെ​യു​ൾ​പ്പെ​ടെ അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ത്മ​ഹ​ത്യ ചെ​യ്ത രാ​ജേ​ന്ദ്ര​ൻ നാ​യ​ർ 25 ല​ക്ഷം രൂ​പ വാ​യ്പ​യെ​ടു​ത്തെ​ന്നാ​ണ് ബാ​ങ്ക് രേ​ഖ. എ​ന്നാ​ൽ, 80000 രൂ​പ മാ​ത്ര​മാ​ണ് ല​ഭി​ച്ച​തെ​ന്ന് ബ​ന്ധു​ക്ക​ൾ പൊ​ലീ​സി​ന് മൊ​ഴി​ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad newsBank Loan FraudPulpally Loan Scam
News Summary - Pulpally Service Cooperative Bank Loan Fraud-Sajeevan Kollapally was arrested by ED
Next Story