Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightPulpallychevron_rightഉറപ്പ് പാലിച്ചില്ല;...

ഉറപ്പ് പാലിച്ചില്ല; റോഡ് തകർന്നുതന്നെ

text_fields
bookmark_border
road
cancel
camera_alt

ത​ക​ർ​ന്ന ആ​ടി​ക്കൊ​ല്ലി - 56 റോ​ഡ്

പു​ൽ​പ​ള്ളി: പു​ൽ​പ​ള്ളി​യി​ൽ നി​ന്ന് ആ​ടി​ക്കൊ​ല്ലി - 56 പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള റോ​ഡ് ത​ക​ർ​ന്ന നി​ല​യി​ൽ ത​ന്നെ. ഈ​ട്ടി​ക്ക​വ​ല​യി​ലെ ക​ലു​ങ്കും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. ഇ​തും ന​ന്നാ​ക്കാ​ൻ ന​ട​പ​ടി വൈ​കു​ന്നു. പു​ൽ​പ​ള്ളി​യി​ൽ നി​ന്ന് മീ​ന​ങ്ങാ​ടി​യി​ലേ​ക്കു​ൾ​പ്പ​ടെ പോ​കു​ന്ന പ​ല ബ​സു​ക​ളും ഈ ​വ​ഴി​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്.

പ​ത്തോ​ളം സ​ർ​വിസു​ക​ളു​ള്ള റൂ​ട്ടാ​ണി​ത്. ആ​ടി​ക്കൊ​ല്ലി പ​ള്ളി​മു​ത​ൽ 56 വ​രെ​യു​ള്ള ഭാ​ഗ​മാ​ണ് ഗ​താ​ഗ​ത​ത്തി​ന് പ​റ്റാ​ത്ത വി​ധം ത​ക​ർ​ന്ന​ത്. ര​ണ്ട് കി​ല​മീ​റ്റ​റോ​ളം റോ​ഡ് ന​ന്നാ​ക്കാ​ൻ പു​ൽ​പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്രമേയം പാ​സാ​ക്കി​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പേ​ക്ഷ​ക​ൾ അ​ധി​കൃ​ത​ർ​ക്ക് ന​ൽ​കു​ക​യും ചെ​യ്തു.

റീ ​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യി​ൽ ഉ​ൾ​പെ​ടു​ത്തി റോ​ഡ് ന​ന്നാ​ക്കു​മെ​ന്ന് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ അ​ട​ക്കം ഉ​റ​പ്പ്ന​ൽ​കി​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ള​യി ത​ക​ർ​ന്നു​കി​ട​ക്കു​ന്ന റോ​ഡ് അ​റ്റ​കു​റ്റപ്പണി​യും ന​ട​ത്തി​യി​ട്ടി​ല്ല. നി​ര​വ​ധി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ഈ ​പ്ര​ദേ​ശ​ത്തോ​ട് ചേ​ർ​ന്നു​ണ്ട്. ചെ​റി​യ കു​ട്ടി​ക​ൾ ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്ന​ത് ഏ​റെ പാ​ടു​പെ​ട്ടാ​ണ്. മ​ഴ പെ​യ്താ​ൽ റോ​ഡാ​കെ ച​ളി​ക്ക​ുള​മാ​വും. നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളും ഇ​വി​ടെ ഉ​ണ്ടാ​യി​ട്ടു​ണ്ട്.

യാ​ത്ര ദു​രി​ത​ത്തി​ന് പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ അ​ധി​കൃ​ത​ർ താ​ൽപ​ര്യ​മെ​ടു​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം. ഈ​ട്ടി​ക്ക​വ​ല​യി​ലെ ക​ലു​ങ്കി​ന്റെ കൈ​വ​രി​ക​ൾ ത​ക​ർ​ന്നി​ട്ട് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞു. ശ്ര​ദ്ധി​ച്ചു വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ച്ചി​ല്ലെ​ങ്കി​ൽ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും അ​പ​ക​ടം ഉ​ണ്ടാ​കു​മെ​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad newsRoadPotholes
News Summary - Road condition was not proper in adikolli-pulpally
Next Story