സുരഭിക്കവലയിലെ കടുവയെ മയക്കുവെടി വെക്കാൻ ഉത്തരവ്
text_fieldsപുൽപള്ളി: സുരഭിക്കവലയിലിറങ്ങിയ കടുവയെ വെടിവെക്കാൻ ഉത്തരവ്. കൂട് സ്ഥാപിച്ചിട്ടും കടുവ പിടിയിലാകാത്തതിനെ തുടർന്നാണ് മയക്കുവെടി വെക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടത്.
ഒരു മാസമായി മുള്ളൻകൊല്ലി, പുൽപള്ളി മേഖലയിൽ കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു. ജനവാസമേഖലയിലിറങ്ങിയ കടുവ നിരവധി വളർത്തുമൃഗങ്ങളെ പിടികൂടുകയും കൃഷിയിടത്തിൽ തമ്പടിക്കുകയും ചെയ്തിരുന്നു. കാമറ ട്രാപ് വെച്ചിട്ടുണ്ട്.
കടുവയെ തിരിച്ചറിഞ്ഞശേഷം മാത്രം മയക്കുവെടി വെക്കാമെന്നാണ് ഉത്തരവില്‍ പറയുന്നത്. പുല്പള്ളി സുരഭിക്കവലയില്‍ എത്തിയ കടുവ ആടിനെ ആക്രമിച്ചിരുന്നു.
പാലമറ്റം സുനിലിന്റെ വീട്ടിലെ രണ്ടര വയസ്സുള്ള ആടിനെ കൊന്ന് ഭാഗികമായി ഭക്ഷിച്ച നിലയിലാണ് നാട്ടുകാര്‍ ജഡം കണ്ടെത്തിയത്. താന്നിത്തെരുവിലും കടുവയെത്തി വളര്‍ത്തുമൃഗത്തെ കൊന്നിരുന്നു.
താഴത്തേടത്ത് ശോശാമ്മയുടെ പശുക്കിടാവിനെ പുലര്‍ച്ച നാലരയോടെയാണ് തൊഴുത്തിനു സമീപത്തുവെച്ച് ആക്രമിച്ചത്. കിടാവിന്റെ കരച്ചില് കേട്ട് വീട്ടുകാര്‍ ഒച്ചവെച്ചതിനെ തുടര്‍ന്ന് കടുവ കൃഷിയിടത്തിലേക്ക് ഓടിമറയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.