സ്ഥലം ലഭ്യമായി; പുൽപള്ളി ബസ് സ്റ്റാൻഡ് വികസനത്തിന് വഴിയൊരുങ്ങുന്നു
text_fieldsപുൽപള്ളി: സ്ഥലം ലഭ്യമായതോടെ പുൽപള്ളി പഞ്ചായത്ത് ബസ് സ്റ്റാൻഡ് വികസനത്തിന് വഴിയൊരുങ്ങുന്നു. സ്റ്റാൻഡിനോട് ചേർന്നുള്ള പുൽപള്ളി മുരിക്കന്മാർ ദേവസ്വത്തിന്റെ 73 സെന്റ് സ്ഥലം ബസ് സ്റ്റാൻഡ് വിപുലീകരണത്തിനായി വിട്ടുനൽകാൻ തയാറായുള്ള സമ്മതപത്രം പഞ്ചായത്ത് ഭരണസമിതിക്ക് കഴിഞ്ഞദിവസം കൈമാറി.
മലബാർ ദേവസ്വം ബോർഡ് അധികൃതർ പുൽപള്ളി സീതാദേവി ഉത്സവത്തിന്റെ സമാപന യോഗത്തിലാണ് രേഖ പുൽപള്ളി പഞ്ചായത്ത് അധികൃതർക്ക് കൈമാറിയത്. 33 വർഷത്തേക്ക് സെന്റിന് ഒന്നിന് 600 രൂപ നിരക്കിൽ പ്രതിമാസം കൈമാറാൻ ധാരണയായിരിക്കുന്നത്.
പുൽപള്ളി ഗ്രാമപഞ്ചായത്ത് അധികൃതർ പുൽപള്ളി ദേവസ്വത്തിന് നൽകിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനം കൈക്കൊണ്ടത്. ഇതുവഴി ബസ് സ്റ്റാൻഡ് വികസിക്കുകയും ദേവസ്വത്തിന് അധിക വരുമാനം ലഭിക്കുകയും ചെയ്യും. നിലവിലുള്ള ബസ് സ്റ്റാൻഡ് പരിമിതികൾക്ക് നടുവിലാണ്.
ഈ സാഹചര്യത്തിലാണ് നവീകരണത്തിന് പഞ്ചായത്ത് മുൻകൈയെടുത്തത്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ സമ്മതപത്രം ഏറ്റുവാങ്ങി. പഞ്ചായത്ത് സെക്രട്ടറി വി.ഡി. തോമസ്, ഉത്സവാഘോഷ കമ്മറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.