വൈക്കോൽ കർണാടകയിൽനിന്ന്; ഇവിടെ വിലയുമില്ല
text_fieldsപുൽപള്ളി: കൊയ്ത്തുകാലമായതോടെ കർണാടകയിൽനിന്നടക്കം വയനാട്ടിലേക്ക് വൈക്കോൽ എത്തുന്നു. ഇക്കാരണത്താൽ വൈക്കോൽ വില വർധിച്ചില്ല. മിക്കയിടത്തും കഴിഞ്ഞ വർഷത്തെ അതേ വിലയാണ്. കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളിൽനിന്നും വൈക്കോൽ ധാരാളമായി ക്ഷീരകർഷകരടക്കം വാങ്ങുന്നുണ്ട്. ജില്ലയിലും വൈക്കോൽ റോളാക്കി വിൽക്കുന്നത് വർധിച്ചു. ഒരു റോളിന് 240 രൂപ വരെയാണ് വില. സാധാരണ വൈക്കോൽ മുടിയുടെ വിലയും ഉയർന്നിട്ടില്ല. കൊയ്ത്ത് ഏകദേശം ജില്ലയിൽ പൂർത്തിയായിട്ടുണ്ട്.
ഈ സമയത്താണ് കൂടുതൽ വൈക്കോലിെൻറയും വിൽപന. നെല്ലിനൊപ്പം വൈക്കോലിെൻറയും വില കൂടിയാൽ മാത്രമേ കർഷകർക്ക് നെല്ലിെൻറ ഉൽപാദനചെലവ് ലഭിക്കൂ എന്നാണ് ഇപ്പോഴത്തെ അവസ്ഥ. കൊയ്ത്ത് ആരംഭിച്ചതോടെ വൈക്കോൽ ഏജൻറുമാരും രംഗത്തുണ്ട്.
വൈക്കോൽ ക്ഷാമം ഉണ്ടെന്നുപറഞ്ഞ് ഇവർ കർഷകരെ പിഴിയുന്നുണ്ട്. പുൽപള്ളി മേഖലയിൽ കൂടുതൽ നെൽകൃഷിയുള്ള മേഖലയാണ് കൊളവള്ളിയും ചേകാടിയുമെല്ലാം. ഇവിടങ്ങളിൽ ഒരു മുടികച്ചിക്ക് 50 രൂപയും റോൾകച്ചിക്ക് 250 രൂപയുമാണ് വില.
കഴിഞ്ഞ വർഷങ്ങളിൽ ഇതിനേക്കാൾ ഉയർന്ന വില ലഭിച്ചതായി കർഷകർ പറയുന്നു. നെൽകൃഷിയുടെ അളവ് വർധിച്ചതും കർണാടകയിൽനിന്നടക്കം വൈക്കോൽ എത്തുന്നതും വിലകുറയാൻ കാരണമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.