അതിര്‍ത്തിയില്‍ കര്‍ശന പരിശോധന; ജില്ല പൊലീസ് മേധാവി സ്ഥലം സന്ദര്‍ശിച്ചു
text_fieldsപുല്പള്ളി: ലോക്ഡൗണിനോട് അനുബന്ധിച്ച് കേരള- കർണാടക അതിര്‍ത്തിപ്രദേശമായ കബനി തീരത്ത് പരിശോധന കര്ശനമാക്കുന്നതിെൻറ ഭാഗമായി ജില്ല പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാർ സന്ദര്‍ശനം നടത്തി. ശനിയാഴ്ച രാവിലെയാണ് അതിര്‍ത്തിമേഖലയായ കൊളവള്ളി മുതല്‍ പെരിക്കല്ലൂര്‍ വരെയുള്ള ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തിയത്. കബനിനദി കടന്ന് ആളുകള്‍ കര്‍ണാടകയില്‍ പോയി മടങ്ങിയെത്തുന്നത് തടയുന്നതിെൻറ ഭാഗമായാണ് ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയത്.
എ.ആര് ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫിസര്‍മാരെ നിരീക്ഷണത്തിനും പരിശോധനക്കുമായി പ്രദേശത്ത് വിന്യസിച്ചു. ആളുകള്‍ കര്‍ണാടകയില്‍ പോയി മടങ്ങിയെത്തുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കലക്ടര്‍ പെരിക്കല്ലൂര്‍ മേഖലയിൽ സന്ദര്‍ശനം നടത്തിയിരുന്നു. മുള്ളന്‍കൊല്ലി, പുല്പള്ളി മേഖലയില്‍ രോഗവ്യാപനം രൂക്ഷമാവുകയാണ്. ആ സാഹചര്യത്തില്‍ കൂടിയാണ് പരിശോധന കര്‍ശനമാക്കിയത്.
ഡ്രോൺ പരിശോധനയും നടത്തും. ടൗണിലും ഗ്രാമപ്രദേശങ്ങളിലുമുള്പ്പെടെ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. വരുംദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് എസ്.ഐ പ്രശാന്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.