റോഡിനായി ആദിവാസികളുടെ കാത്തിരിപ്പ് നീളുന്നു
text_fieldsപുൽപള്ളി: പുൽപള്ളി ചേകാടിക്കടുത്ത താഴശ്ശേരിയിൽ ഗതാഗതയോഗ്യമായ റോഡില്ല. പാടവരമ്പത്തുകൂടെയുള്ള റോഡ് ഗതാഗതത്തിന് പര്യാപ്തമല്ല. ഇവിടേക്ക് റോഡ് അനുവദിക്കണമെന്ന ആവശ്യം അധികൃതർ അവഗണിക്കുകയാണെന്നാണ് പരാതി. താഴശ്ശേരിയിൽ നിരവധി ആദിവാസി കുടുംബങ്ങളാണ് താമസിക്കുന്നത്. 50 വർഷത്തിലേറെയായി ഇവിടെ താമസിക്കുന്ന കുടുംബങ്ങളാണ് എല്ലാവരും.
റോഡിന്റെ കുറച്ചുഭാഗം ടാർ ചെയ്തിട്ടുണ്ടെങ്കിലും ബാക്കിഭാഗം മൺപാതയാണ്. ഈ ഭാഗം ടാർ ചെയ്യണമെന്ന ആവശ്യമാണ് അധികൃതർ നിരാകരിച്ചിരിക്കുന്നത്. സന്ധ്യ മയങ്ങിയാൽ ആനക്കൂട്ടം പ്രദേശത്ത് ഇറങ്ങുന്നു. ഗ്രാമത്തോട് തൊട്ടുചേർന്ന് വനമാണ്. വന്യജീവിശല്യം രൂക്ഷമാണ്. എന്നിട്ടും റോഡ് ഗതാഗതയോഗ്യമാക്കാൻ അധികൃതർ നടപടിയെടുക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.