പൂക്കളുടെ പൊൻവസന്തമൊരുക്കി ഗുണ്ടൽപേട്ടയിലെ പാടങ്ങൾ
text_fieldsപുൽപള്ളി: വയനാടൻ അതിർത്തിഗ്രാമങ്ങളായ ഗുണ്ടൽപേട്ടയിലും പരിസരങ്ങളിലും കാഴ്ചക്കാർക്ക് വിരുന്നൊരുക്കി ചെണ്ടുമല്ലിയും സൂര്യകാന്തിയും പൂത്തു. കാഴ്ച കാണാൻ സന്ദർശകരുടെ തിരക്കാണിവിടം. നോക്കെത്താ ദൂരത്ത് പരന്നുകിടക്കുന്ന പൂപ്പാടങ്ങളുടെ മനോഹാരിത എത്ര കണ്ടാലും മതിവരില്ല. ചെണ്ടുമല്ലിതന്നെയാണ് ഇത്തവണയും താരം. മഞ്ഞ, ഓറഞ്ച് നിറങ്ങളിൽ നൂറുകണക്കിന് ഏക്കർ സ്ഥലത്താണ് ചെണ്ടുമല്ലി പൂത്തുനിൽക്കുന്നത്.
ദേശീയപാത 766ൽ വയനാട് അതിർത്തി കഴിഞ്ഞ് എത്തുന്ന ഗ്രാമങ്ങളിലെല്ലാം പൂക്കാഴ്ചകളാണ് എങ്ങും. പാടങ്ങളിലേക്ക് സഞ്ചാരികളെ ക്ഷണിച്ചുകൊണ്ട് നിൽക്കുന്ന ആളുകളെയും ഇവിടെ കാണാം. ചിത്രം പകർത്താൻ 50 രൂപ വരെ ഇവിടെ ഈടാക്കുന്നുണ്ട്. ഇത്തവണ കേരളത്തിൽ ഓണാഘോഷ പരിപാടികൾ സർക്കാർ വേണ്ടെന്നുവെച്ചത് പൂക്കർഷകർക്ക് തിരിച്ചടിയായിട്ടുണ്ട്. ഓണവിപണി മാത്രം ലക്ഷ്യമിട്ട് ഒട്ടേറെ കർഷകർ ഇവിടെയുണ്ട്. മലയാളി കർഷകരടക്കം കൃഷിയിൽ സജീവമാണ്. കുറഞ്ഞ കാലയളവിൽ കൂടുതൽ വരുമാനമുണ്ടാക്കാൻ പറ്റുന്നതാണ് ചെണ്ടുമല്ലി അടക്കമുള്ള കൃഷികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.