കൂറ്റൻ മരത്തിനുള്ളിലെ പൊത്ത് കൗതുകക്കാഴ്ചയാകുന്നു
text_fieldsപുൽപള്ളി: വനപാതക്കരികിലെ കൂറ്റൻ മരത്തിനുള്ളിലെ പൊത്ത് കൗതുകകാഴ്ചയാകുന്നു. കോളറാട്ടുകുന്നിൽനിന്ന് മടാപ്പറമ്പിലേക്കുള്ള വഴിയരികിലാണ് ഈ മരം സ്ഥിതിചെയ്യുന്നത്. മരത്തിനുള്ളിൽനിന്ന് മുകളിലേക്ക് നോക്കിയാൽ ആകാശക്കാഴ്ചകൾ വരെ കാണാം. നൂറ്റാണ്ടുകൾ പഴക്കമുള്ള മരമാണിത്.
ഈ വഴി യാത്ര ചെയ്യുന്നവരെല്ലാം ഈ മരത്തിനരികിൽനിന്ന് ഫോട്ടോ എടുത്തും മറ്റുമാണ് മടങ്ങുന്നത്. അഞ്ചു പേർക്കെങ്കിലും ഈ മരത്തിന്റെ ഉള്ളിൽ കയറി നിൽക്കാൻ കഴിയും.
കൂറ്റൻമരം രണ്ടു ഭാഗങ്ങളായിട്ടാണ് നിൽക്കുന്നത്. ഇതിൽ ഒരു ഭാഗത്താണ് പൊത്ത് രൂപപ്പെട്ടത്. എന്നാൽ, മരം ഉണങ്ങിയിട്ടുമില്ല. ഈ വഴി യാത്രാചെയ്യുന്നവരുടെയെല്ലാം ശ്രദ്ധാകേന്ദ്രം കൂടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.