മരം വീണ് വീട് തകർന്നു; കുടുംബത്തിലെ 20 പേരുടെ താമസം സ്കൂളിൽ
text_fieldsപുൽപള്ളി: വീടുകൾക്ക് മുകളിൽ മരം വീണതിനെ തുടർന്ന് ചേകാടിക്കടുത്ത് ചേന്ദ്രാത്ത് കോളനിയിലെ രണ്ട് കുടുംബങ്ങൾക്ക് വീടില്ല. ബസവൻ, ബസായി, കാളൻ എന്നിവരുടെ വീടാണ് തകർന്നത്. ഈ കുടുംബങ്ങളിൽപെട്ട 20 ആളുകൾ താമസിക്കുന്നത് ആൾട്ടർനേറ്റീവ് സ്കൂളിലാണ്. ഇവരുടെ വീട് നന്നാക്കി നൽകുമെന്ന അധികൃതരുടെ ഉറപ്പ് ഇനിയും നടപ്പായില്ല.
വനാതിർത്തിയോടു ചേർന്നാണ് ചേന്ദ്രാത്ത് കോളനി. കോളനിയോടു ചേർന്ന് അപകടകരമായി നിന്നിരുന്ന മരം മുറിച്ചു നീക്കണമെന്ന് പലതവണ വനപാലകരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വനപാലകർ ഇക്കാര്യത്തിൽ തീരുമാനം എടുത്തില്ല. ഇതിനിടെ നാലു മാസം മുമ്പാണ് മരം വീടുകൾക്ക് മുകളിലേക്ക് പതിച്ചത്. മേൽക്കൂരയും ഭിത്തിയുമെല്ലാം തകർന്നു. ഇതേത്തുടർന്ന് ഇവരെ താൽക്കാലികമായി ചേന്ദ്രാത്ത് ഏകാധ്യാപക വിദ്യാലയത്തിലേക്ക് മാറ്റുകയായിരുന്നു. ഇവിടെയാണ് ഇപ്പോൾ ഈ കുടുംബങ്ങൾ കഴിയുന്നത്. തങ്ങളുടെ വീട് നന്നാക്കിത്തരണമെന്ന ആവശ്യം അധികൃതർ ചെവിക്കൊള്ളുന്നില്ലെന്നാണ് ഇവരുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.