കബനി തീരങ്ങളിൽ പരിശോധന കർശനമാക്കി
text_fieldsപുൽപള്ളി: കേരള-കർണാടക സംസ്ഥാന അതിർത്തിയിൽ കബനി നദിതീരങ്ങളിൽ പൊലീസ് പരിശോധന ശക്തമാക്കി. കോവിഡിനെത്തുടർന്ന് ഇരു സംസ്ഥാനങ്ങളിലും ലോക്ഡൗൺ നിലനിൽക്കുന്നതിനാൽ കള്ളക്കടത്ത് അടക്കം തടയുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ അന്വേഷണ വിഭാഗങ്ങൾ പരിശോധന നടത്തുന്നത്.
പെരിക്കല്ലൂരിലും മരക്കടവിലും വെട്ടത്തൂരിലുമടക്കം െപാലീസ് കാവൽ ഏർപ്പെടുത്തി. ഇവിടങ്ങളിൽ രാത്രികാല പൊലീസ് പട്രോളിങ്ങും ആരംഭിച്ചു.
കബനി നദിയിൽ ചില ഭാഗങ്ങളിലൂടെ ആളുകൾക്ക് നടന്നുകയറാൻ കഴിയും. ഈ ഭാഗങ്ങളിലൂടെ രാത്രികാലങ്ങളിലടക്കം മദ്യക്കടത്തും വർധിച്ചിട്ടുണ്ട്. കർണാടകയിൽ രാവിലെ ഏഴു മുതൽ 10 വരെ മദ്യം വിൽക്കാൻ അനുമതിയുണ്ട്.
കബനി നദിയുടെ മറുകരയായ ബൈരക്കുപ്പയിലും മച്ചൂരിലുമായി മൂന്ന് വിദേശമദ്യ വിൽപനശാലകൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളിൽനിന്നാണ് വ്യാപകമായി മദ്യം കടത്തിക്കൊണ്ടുവരുന്നത്.പൊലീസിെൻറ കണ്ണുവെട്ടിച്ച് മദ്യക്കടത്ത് വ്യാപകമായിട്ടുണ്ട്. 70 രൂപ വിലയുള്ള പാക്കറ്റ് മദ്യത്തിന് കബനി കടത്തിക്കൊണ്ടുവന്നാൽ 250 രൂപ വരെയാണ് ഈടാക്കുന്നത്.സമീപ ദിവസങ്ങളിൽ നാട്ടുകാരും മദ്യക്കടത്ത് നടത്തുന്നവരെ പിടികൂടുന്നതിന് രംഗത്തിറങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.