സന്ധ്യ മയങ്ങിയാൽ പുൽപള്ളി ഇരുട്ടിൽ
text_fieldsപുൽപള്ളി: പുൽപള്ളി ടൗൺ സന്ധ്യ മയങ്ങിയാൽ ഇരുട്ടിലാകുന്നു. തെരുവുവിളക്കുകൾ ഭൂരിഭാഗവും പ്രകാശിക്കാതായതോടയൊണ് ടൗൺ ഇരുട്ടിലായത്.
തെരുവുവിളക്കുകളുടെ അഭാവം സാമൂഹിക വിരുദ്ധർക്ക് സഹായകരമാകുന്നു. ടൗണിൽ മൂന്നിടങ്ങളിലായി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിരുന്നു. എന്നാൽ താഴെയങ്ങാടിയിൽ സ്ഥാപിച്ച ഹൈമാസ് ലൈറ്റിൽ നാലു ബൾബുകളിൽ ഒരു ബൾബ് മാത്രമാണ് പ്രകാശിക്കുന്നത്.
റോഡ് നവീകരണത്തിന്റെ ഭാഗമായി അനശ്വര ജങ്ഷനിൽ സ്ഥാപിച്ച ഹൈമാസ് ലൈറ്റ് ഇവിടെ നിന്നും മാറ്റി റോഡ് പണി പൂർത്തിയായിട്ടും ലൈറ്റ് പുന:സ്ഥാപിച്ചിട്ടില്ല. ബസ് സ്റ്റാന്റിനടുത്തുള്ള ഹൈമാസ് ലൈറ്റും പലദിവസങ്ങളിലും പ്രകാശിക്കാറില്ല. ഇതിന് പുറമേ വിജയ ഹൈസ്കൂൾ പരിസരം മുതൽ താഴെയങ്ങാടി വരെ വൈദ്യുത പോസ്റ്റുകളിലെ ലൈറ്റുകളൊന്നും പ്രകാശിക്കുന്നില്ല.
ഇതേ അവസ്ഥയാണ് അനശ്വര ജങ്ഷനിൽ നിന്ന് ആനപ്പാറ റോഡിലുമുള്ളത്. ലൈറ്റുകൾ ഇടക്കിടക്ക് മാറ്റിസ്ഥാപിക്കാറുണെങ്കിലും വേഗത്തിൽ കേടാകുന്നതായി പരാതിയുണ്ട്. ബസ്സ് സ്റ്റാന്റ് പരിസരമടക്കം രാത്രി ഏഴ് മണി കഴിഞ്ഞാൽ ഇരുട്ടിലാണ്. രാത്രികാലങ്ങളിൽ ബസ് കാത്തുനിൽക്കുന്നവരടക്കം ഇതുമൂലം പ്രയാസത്തിലാകുന്നു. വെളിച്ചക്കുറവിന്റെ മറവിൽ ലഹരി മാഫിയകളടക്കം അഴിഞ്ഞാടുന്നതായും പരാതിയുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.