പുൽപള്ളിയിൽ വീണ്ടും കടുവ ആക്രമണം
text_fieldsപുൽപള്ളി: പുൽപ്പള്ളി അമരക്കുനിയിൽ വീണ്ടും കടുവയുടെ ആക്രമണം. വീണ്ടും ആടിനെ കൊന്നു തിന്നു. വടക്കേക്കര രതികുമാറിന്റെ ഒന്നരവയസ്സ് പ്രായമുള്ള ആടിനെയാണ് കടുവ കൊന്നത്.
മൂന്നു ദിവസത്തിനിടെ പ്രദേശത്തെ രണ്ടാമത്തെ ആടിനെയാണ് കടുവ കൊന്നത്. സ്ഥലത്ത് നാട്ടുകാർ പ്രതിക്ഷേധത്തിലാണ്. കടുവയെ മയക്കുവെടിവെച്ച് പിടികൂടണമെന്നാണ് ആവശ്യം.അമരക്കുനി സെന്റ്ജൂവാലയത്തിന് സമീപത്തെ വീട്ടിലെ ആടികൂട്ടിൽ നിന്നാണ് കടുവ ആടിനെ പിടിച്ചത്. രാത്രി ബഹളം കേട്ട് വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് ആടിനെ കൊലപ്പെടുത്തിയ വിവിരമറിഞ്ഞത്.വിവരത്തിന്റെ അടിസ്ഥാനത്തിൽ വനപാലകർ സ്ഥലത്തെത്തി തിരച്ചിൽ നടത്തി.
വീട്ടുപരിസരത്ത് നിന്ന് നൂറ് മീറ്ററോളം മാറി ആടിന്റെ ശരീര അവശിഷ്ടം കണ്ടെത്തി. രാത്രി തന്നെ കാമറകളും ഈ ഭാഗത്ത് സ്ഥാപിച്ചു. വനപാലകർ സ്ഥലത്ത് തിരച്ചിൽ നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.