പുൽപള്ളിയിൽ വീണ്ടും കടുവയുടെ ആക്രമണം
text_fieldsപുൽപള്ളി: വീണ്ടും കടുവയുടെ ആക്രമണം. ആശ്രമക്കൊല്ലിയിൽ പശുക്കിടാവിനെ കൊന്നു. 56 ൽ ബൈക്ക് യാത്രികൻ കടുവയുടെ മുന്നിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. പുൽപ്പള്ളി ആശ്രമക്കൊല്ലി ഐക്കരക്കുടി എൽദോസിെൻ്റ തൊഴുത്തിൽ കെട്ടിയ പശുക്കിടാവിനെയാണ് ശനിയാഴ്ച രാത്രി 11 മണിയോടെ കടുവ പിടികൂടി കൊലപ്പടുത്തിയത്. പശുക്കൾ കരയുന്ന ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോൾ കടുവ ഓടുന്നതാണ് കണ്ടത്. തൊഴുത്തിനോട് ചേർന്ന ചാണകക്കുഴിയിൽ കടുവയും പശുക്കിടാവും വീണു.
ഇവിടെനിന്നാണ് കടുവ സമീപത്തെ തോട്ടത്തിലേക്ക് ഓടി മറഞ്ഞത്. സംഭവത്തെത്തുടർന്ന് വനപാലകർ രാവിലെ സ്ഥലത്തെത്തി പരിശോധന നടത്തി. നിരീക്ഷണ ക്യാമറകളും കൂടും സ്ഥാപിച്ചു. പ്രദേശത്ത് കടുവാ ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം മൂരിക്കിടാവിനെ കടുവ കൊലപ്പെടുത്തിയിരുന്നു. പുൽപള്ളി 56 ൽ ലും കടുവയിറങ്ങി. ബൈക്ക് യാത്രികനായ വാഴയിൽ അനീഷ് കടുവയുടെ മുന്നിൽപ്പെട്ടിരുന്നു. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം കടുവ കൊന്ന കന്നുകാലിയുമായി പ്രദേശവാസികൾ ടൗണിലെത്തി പ്രതിഷേധിച്ചിരുന്നു. കടുവ ശല്യം രൂക്ഷമായിട്ടും പ്രശ്നത്തിൽ കാര്യക്ഷമമായ ഇടപെടൽ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.