റോഡ് തകർന്ന് യാത്രാദുരിതം; അപകട ഭീഷണി
text_fieldsപുൽപള്ളി: പുൽപള്ളി പഞ്ചായത്തിലെ പുൽപള്ളി 56 മുതൽ കരിംകുറ്റി കവല വരെയുള്ള റോഡ് പൂർണമായി തകർന്ന അവസ്ഥയിലാണ്. റോഡ് വശങ്ങൾ പലയിടത്തും ഇടിഞ്ഞത് അപകടഭീഷണിയും ഉയർത്തുന്നു. കുറേ വർഷങ്ങൾക്ക് മുമ്പാണ് റോഡ് ടാർ ചെയ്തത്. അതിനുശേഷം ഒരു അറ്റകുറ്റ പണികളും നടത്തിയിട്ടില്ല.
പുൽപള്ളിയിൽ നിന്നും മീനങ്ങാടിയിലേക്ക് സർവിസ് നടത്തുന്ന ബസുകളിൽ മിക്കതും ഈ വഴിയാണ് കടന്നുപോകുന്നത്. ആടിക്കൊല്ലി ആയുർവേദ ഡിസ്പെൻസറി സ്ഥിതി ചെയ്യുന്നത് ഈ റൂട്ടിലാണ് . നിത്യവും നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡായിട്ടും നന്നാക്കാൻ അധികൃതർ താത്പര്യമെടുക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കുത്തനെ ഇറക്കമുള്ള റോഡിന്‍റെ ഭാഗത്ത് സംരക്ഷണ ഭിത്തി ഇടിഞ്ഞുപോയതും അപകടഭീഷണി ഉയർത്തുന്നുണ്ട്.
റോഡ് നവീകരണം ആരംഭിക്കുമെന്ന് എം.എൽ.എ
പുൽപള്ളി: തകർന്നുകിടക്കുന്ന പുൽപള്ളി പഞ്ചായത്തിലെ കരിംകുറ്റിക്കുന്ന്-ആടിക്കൊല്ലി 56 റോഡ് ഐ. സി. ബാലകൃഷ്ണൻ എം. എൽ.എ സന്ദർശിച്ചു. റോഡിന്‍റെ ശോച്യാവസ്ഥ ചൂണ്ടിക്കാണിച്ച് നാട്ടുകാർ എം.എൽ.എക്ക് നിവേദനം നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു സന്ദർശനം.
റീ ബിൽഡ് കേരള പദ്ധതികളിൽ ഉൾപ്പെടുത്തി റോഡിന്‍റെറ നവീകരണ പ്രവർത്തികൾ ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്ന് എം.എൽ.എ ഉറപ്പ് നൽകി. പഞ്ചായത്ത് പ്രസിഡന്‍റ് ടി. എസ്. ദിലീപ് കുമാർ, പഞ്ചായത്ത് അംഗം ശ്രീദേവി മുല്ലക്കൽ, കെ. ഡി. സന്തോഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റോഡ് സന്ദർശനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.