അജ്ഞാത രോഗം; തേക്കുമരങ്ങൾ കരിയുന്നു
text_fieldsപുൽപള്ളി: വയനാടൻ കാടുകളിൽ തേക്കുമരങ്ങൾക്ക് അജ്ഞാത രോഗബാധ. ഇതിനകം കോടിക്കണക്കിന് രൂപയുടെ തേക്കുമരങ്ങളാണ് ഉണങ്ങി നശിച്ചത്. ചെതലയം-ബേഗൂർ റേഞ്ചുകളിലെ വിവിധ സ്ഥലങ്ങളിൽ ഇത്തരത്തിൽ തേക്കുമരങ്ങൾ ഉണങ്ങി നശിക്കുകയാണ്. ഇതു സംബന്ധിച്ച് പഠനങ്ങൾ നടത്താൻ അധികൃതർ തയാറായിട്ടില്ല.
തേക്ക് പ്ലാേൻറഷനുകളിലടക്കം രോഗബാധ കാണുന്നുണ്ട്.വൻ തേക്ക് മരങ്ങളാണ് നശിച്ചവയിൽ ഏറെയും.
ബാവലി, ചേകാടി സ്ഥലങ്ങളിൽ പാതയോരത്തോട് ചേർന്നുള്ള സ്ഥലങ്ങളിലെ തേക്കുമരങ്ങൾ നശിച്ച് നിൽക്കുന്നത് കാഴ്ചയാണ്. കോടികളുടെ വരുമാന നഷ്ടമാണ് ഇത്തരത്തിൽ ഉണ്ടാകുന്നത്. വയനാടൻ തേക്കിന് ആവശ്യക്കാർ ഏറെയാണ്.
വിവിധ തേക്ക് പ്ലാേൻറഷനുകളിൽനിന്ന് വനംവകുപ്പ് ഓരോ വർഷവും കോടിക്കണക്കിന് രൂപയുടെ മരങ്ങളാണ് ലേലത്തിലൂടെ വിൽപന നടത്തുന്നത്.
പ്ലാേൻറഷനുകളിലേക്ക് രോഗം പടരുന്നത് തേക്ക് മരങ്ങളുടെ നിലനിൽപിന് ഭീഷണിയാകുകയാണ്. സാധാരണ കാര്യമായ രോഗബാധകൾ കുറവാണ്. ഇപ്പോൾ േരാഗം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുന്നത് ആശങ്കയോടെയാണ് വനംവകുപ്പും കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.