പ്ലാസ്റ്റിക് ബിന്നിൽ പച്ചക്കറി കൃഷി, ഇത് വർഗീസ് സ്റ്റൈൽ
text_fieldsപുൽപള്ളി: പ്ലാസ്റ്റിക് ബിന്നുകളിൽ പച്ചക്കറി കൃഷിയുമായി പുൽപള്ളിയിലെ കർഷകനായ ചെറുതോട്ടിൽ വർഗീസ്. സ്വന്തമായി കൃഷിഭൂമിയില്ലാത്തവർക്ക് വീട്ടുമുറ്റത്തും ടെറസിന് മുകളിലുമെല്ലാം ലളിതമായി ചെയ്യാവുന്ന കൃഷിരീതിയാണ് ഇദ്ദേഹം അനുവർത്തിക്കുന്നത്.
പുൽപള്ളി ഷെഡ് കവലക്ക് സമീപത്തെ വീട്ടുമുറ്റത്താണ് വർഗീസിന്റെ നൂതന രീതിയിലുള്ള കൃഷി. പ്ലാസ്റ്റിക് ബിന്നുകൾക്ക് ചുറ്റും ദ്വാരങ്ങളുണ്ടാക്കി അതിനുള്ളിലാണ് കക്കിരിക്ക, പച്ച മുളക്, തക്കാളി തുടങ്ങിയവ നട്ടിരിക്കുന്നത്. മണ്ണും വളവും ഇതിനുള്ളിൽ നിറച്ച ശേഷമാണ് കൃഷി. 100ലിറ്റർ വെള്ളം കൊള്ളുന്ന പ്ലാസ്റ്റിക് ചാക്കിൽ ചാണകം, കരിയില, മണൽ, മണ്ണ് എന്നിവ മിശ്രിതമായി നിറക്കുന്നു. അതിനുശേഷം ഒരിഞ്ച് വിസ്താരമുള്ള പി.വി.സി പൈപ്പിൽ ചെറിയ ദ്വാരങ്ങളുണ്ടാക്കിയ ശേഷം ടാങ്കിന്റെ മധ്യ ഭാഗത്തായി ഇറക്കുന്നു.
ഈ പൈപ്പിലൂടെയാണ് ചെടികൾക്ക് ആവശ്യമായ വെള്ളം നൽകുന്നത്. ഒരു വെജ് ടാങ്കിൽ 20ഓളം പച്ചക്കറി തൈകൾവരെ നടാം. മികച്ച വിളവാണ് ലഭിക്കുന്നത്. വെയിൽ കൊള്ളുന്ന സ്ഥലങ്ങളിൽ ആർക്കും ഈ രീതി പരീക്ഷിക്കാമെന്ന് വർഗീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.