ഈ റോഡിൽ ആന വന്നാൽ എന്ത് കാട്ടാനാ..?
text_fieldsപുൽപള്ളി: പുൽപള്ളിക്കാർക്ക് നടവയൽ-പനമരം പ്രദേശങ്ങളുമായി ബന്ധപ്പെടാനുള്ള പാതയിലെ വനഭാഗം ഉൾപ്പെടുന്ന റോഡിെൻറ വീതികൂട്ടണമെന്ന ആവശ്യം അധികൃതർ പരിഗണിക്കുന്നില്ല. വനംവകുപ്പിെൻറ തടസ്സവാദങ്ങളാണ് ഇതിന് കാരണം.
രാപ്പകൽ വന്യജീവി ശല്യമുള്ള വേലിയമ്പം മുതൽ നെയ്ക്കുപ്പ വരെയുള്ള വനപാതയിലെ റോഡാണ് വീതികൂട്ടണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്. പുൽപള്ളി മുതൽ വേലിയമ്പം വരെ ഭാഗം സമീപകാലത്ത് വീതികൂട്ടി ടാർ ചെയ്തിരുന്നു. എന്നാൽ, വനപാത ഉൾപ്പെടുന്ന ഭാഗം വീതികൂട്ടാൻ വനംവകുപ്പ് തടസ്സം നിൽക്കുകയാണ്. നൂറുകണക്കിന് വാഹനങ്ങൾ രാവും പകലും ഈ വഴി കടന്നുപോകുന്നുണ്ട്. പലപ്പോഴും ആളുകൾ ആനയടക്കമുള്ള വന്യജീവികളുടെ മുന്നിൽപെടുന്നുമുണ്ട്.
വീതികുറഞ്ഞ റോഡിൽ വാഹനം തിരിക്കാൻപോലും പറ്റാത്ത അവസ്ഥയാണ്. റോഡിെൻറ ഇരുഭാഗങ്ങളിലും ഗർത്തങ്ങളും രൂപപ്പെട്ടിട്ടുണ്ട്. ഗതാഗതവും ഈ വഴി ദുഷ്കരമാവുകയാണ്. റോഡ് വീതി കൂട്ടാൻ ആവശ്യമായ നടപടികൾക്ക് ജനപ്രതിനിധികൾ അടക്കമുള്ളവർ ഇടപെടണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.