കർണാടകയുടെ ജലസംഭരണം; കബനി ജലസമൃദ്ധം
text_fieldsപുൽപള്ളി: ബീച്ചനഹള്ളി അണക്കെട്ടിൽ കർണാടക ജലം സംഭരിക്കാൻ തുടങ്ങിയതോടെ കബനി ജലസമൃദ്ധമായി. കാവേരി ൈട്രബ്യൂണൽ വിധിപ്രകാരമുള്ള ജലം കർണാടകക്ക് നൽകിക്കഴിഞ്ഞതോടെ പരമാവധി വെള്ളം അണക്കെട്ടിൽ സംഭരിക്കാനാണ് അവർ ശ്രമിക്കുന്നത്. ഈ വെള്ളം വരും നാളുകളിൽ കൃഷി ആവശ്യങ്ങൾക്കായി തുറന്നുകൊടുക്കും.
സാധാരണ നവംബർ, ഡിസംബർ മാസങ്ങളിൽ കബനിയിൽ ജലനിരപ്പ് താഴാറുണ്ടായിരുന്നു. ഇത്തവണ ഇതുവരെ അതുണ്ടായിട്ടില്ല.
വയനാട്ടിൽ ഇത്തവണ ശക്തമായ മഴ ലഭിച്ചിരുന്നു. മഴവെള്ളത്തിന്റെ നല്ലൊരു ഭാഗവും ഒഴുകിയെത്തിയത് കബനിയിലേക്കാണ്. ഇതിൽനിന്നുള്ള വെള്ളം തമിഴ്നാടിനടക്കം നൽകിയിട്ടുണ്ട്. പെരിക്കല്ലൂർ മുതൽ കൊളവള്ളി വരെയുള്ള കബനിയുടെ ഭാഗങ്ങൾ നിറഞ്ഞുകിടക്കുകയാണ്. കൊളവള്ളിയിൽ വെള്ളം വയലിലേക്കും കഴിഞ്ഞ ദിവസങ്ങളിൽ കയറിയിരുന്നു.
കർണാടക ഗ്രാമങ്ങളിൽ അടുത്തമാസം മുതൽ കൃഷി പണികൾ സജീവമാകും. ആ സമയത്ത് കൃഷി ആവശ്യങ്ങൾക്കായി വെള്ളം ബീച്ചനഹള്ളി അണക്കെട്ടിൽനിന്നാണ് തുറന്നുവിടുക.
കബനി ജലസമൃദ്ധമായതിന്റെ സന്തോഷത്തിലാണ് കേരള- കർണാടക അതിർത്തി ഗ്രാമങ്ങളിലെ കർഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.