വയനാടൻ കരിക്കിന് മറ്റു ജില്ലകളിൽ പ്രിയമേറുന്നു
text_fieldsപുൽപ്പള്ളി: വയനാടൻ കരിക്കിന് മറ്റ് ജില്ലകളിൽ പ്രിയമേറുന്നു. കോഴിക്കോട്, കണ്ണൂർ, കാസർകകോഡ് ജില്ലകളിൽ നിന്നുള്ള കർഷകർ ജില്ലയിൽ കരിക്ക് വാങ്ങാൻ എത്തുന്നത് വർധിച്ചിരിക്കുകയാണ്. വയനാടൻ കരിക്കിന് ഗുണമേന്മയും രുചിയും വെള്ളം കൂടുതലുള്ളതാണ് ആവശ്യക്കാർ വർധിക്കാൻ കാരണം.
മുമ്പെല്ലാം കർണാടകയിൽ നിന്നടക്കം വയനാട്ടിലേക്ക് കരിക്ക് ധാരാളമായി എത്തിയിരുന്നു. എന്നാൽ, ഇപ്പോൾ വയനാടൻ ഗ്രാമങ്ങളിൽ നിന്നുള്ള കരിക്കാണ് മിക്ക കടകളിൽ നിന്നും ലഭിക്കുന്നത്. ഇളനീർ കച്ചവടക്കാർ തന്നെയാണ് തെങ്ങിൽ കയറി കരിക്ക് വെട്ടുന്നതും. ഇത് കർഷകർക്കും ആശ്വാസമായിരിക്കുകയാണ്. കരിക്കിന് നിലവിൽ 12, 13 രൂപയാണ് ലഭിക്കുന്നത്. തേങ്ങക്ക് അടിക്കടിയുണ്ടായ വിലയിടിവാണ് ഭൂരിഭാഗം കർഷകരെയും കരിക്ക് വിൽക്കാൻ പ്രേരിപ്പിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ കരിക്കിന് അമിത കീടനാശിനി പ്രയോഗവും ഉണ്ടെന്ന പ്രചാരണവും വയനാടൻ കരിക്കിന് ഡിമാൻഡ് വർധിപ്പിച്ചു. വേനലാകുന്നതോടെ കൂടുതൽ വില കർഷകർക്ക് ലഭിക്കാറുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.