കാട്ടുപന്നികൾ കൃഷി നശിപ്പിച്ചു
text_fieldsപുൽപള്ളി: കളനാടിക്കൊല്ലി ചോമാടി പാടശേഖരത്തിൽ കാട്ടുപന്നികളുടെ വിളയാട്ടം. ഒരാഴ്ചക്കുള്ളിൽ ലക്ഷങ്ങളുടെ കൃഷിനാശമാണ് ഉണ്ടായത്. കാട്ടുപന്നി ശല്യത്തിനെതിരെ അധികൃതർ ഒരു നടപടിയും കൈക്കൊള്ളുന്നില്ലെന്നാണ് കർഷകരുടെ പരാതി.
കഴിഞ്ഞ ഒരാഴ്ചക്കിടെ ചോമാടി പാടശേഖരത്തിൽ നിരവധി കർഷകരുടെ നെൽകൃഷിയാണ് കാട്ടുപന്നികൾ ഇല്ലാതാക്കിയത്. സന്ധ്യമയങ്ങുന്നതോടെ കാട്ടുപന്നിക്കൂട്ടം നെൽപാടങ്ങളിലാണ് വൻ നാശം വരുത്തുന്നത്. കർപ്പൂരച്ചാലിൽ സുബാഷിന്റെ 50 സെന്റ് സ്ഥലത്തെ കൃഷി നശിപ്പിച്ചു. 40,000 രൂപയോളം നഷ്ടമുണ്ട്. പ്രദേശത്ത് നിരവധി കർഷകരുടെ നെൽപാടങ്ങളിൽ കാട്ടുപന്നി നാശം വരുത്തിയിട്ടുണ്ട്. കൃഷി നടത്തിയ കർഷകർക്ക് ഇത്തവണ വൻ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അർഹമായ നഷ്ടപരിഹാരം വനം വകുപ്പ് ലഭ്യമാക്കണമെന്നാണ് കർഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.