വണ്ടിക്കടവിൽ കാട്ടാന കൃഷി നശിപ്പിച്ചു
text_fieldsപുൽപള്ളി: വണ്ടിക്കടവിൽ കാട്ടാനശല്യം വീണ്ടും രൂക്ഷം. കന്നാരം പുഴയോരത്തെ വേലി പ്രവർത്തനരഹിതമായതാണ് പ്രശ്നം വർധിക്കാൻ കാരണം. കഴിഞ്ഞ ദിവസം തറയിൽ കുര്യെൻറ കൃഷിയിടത്തിലിറങ്ങിയ കാട്ടാന തെങ്ങടക്കം ചുവടോടെ പിഴുതിട്ടു. തേനീച്ച കർഷകനായ ഇയാളുടെ തോട്ടത്തിലെ തേൻകൂടുകളും നശിപ്പിച്ചു.
സമീപത്തെ മറ്റു ചില കർഷകരുടെ വാഴ കൃഷിയും നശിപ്പിച്ചിട്ടുണ്ട്. വന്യജീവി ശല്യം പ്രതിരോധിക്കാൻ തൂക്ക് ഫെൻസിങ് അടക്കം സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും പ്രവർത്തനരഹിതമാണെന്ന് കർഷകർ പറയുന്നു. പഴശ്ശി പാർക്ക് മുതൽ കാപ്പിസെറ്റ് വരെയുള്ള ഭാഗത്ത് സമീപകാലത്തായി കാട്ടാനശല്യം വർധിച്ചിരിക്കുകയാണ്.
കൃഷി നാശത്തിന് അർഹമായ നഷ്ടപരിഹാരവും ലഭിക്കുന്നില്ല. ഇക്കാരണത്താൽ കർഷകർ കൃഷിപ്പണികളിൽനിന്ന് വിട്ട് നിൽക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.