മരം കയറ്റിറക്ക് തൊഴിലാളികൾ സമരം ചെയ്യുന്നത് നോക്കുകൂലിക്കെന്ന്
text_fieldsപുൽപള്ളി: പുൽപള്ളി മേഖലയിൽ മരം കയറ്റിറക്ക് തൊഴിലാളികൾ നോക്കുകൂലിക്കായി സമരം ചെയ്യുകയാണെന്ന് ടിമ്പർ മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. സംസ്ഥാനത്ത് ഏറ്റവും ഉയർന്ന കൂലിയാണ് പുൽപള്ളിയിൽ ഉള്ളത്.
ഈ കൂലിക്ക് പുറമെ ആറ് ശതമാനം വർധനവ് ആവശ്യപ്പെട്ടാണ് തൊഴിലാളികൾ സമരം ചെയ്യുന്നതെന്നും അവർ പറഞ്ഞു. യന്ത്രം ഉപയോഗിച്ച് കയറ്റുന്നതിന് ട്രേഡ് യൂനിയന് യാതൊരു അവകാശവും ഇല്ലെന്ന് തൊഴിൽ നിയമത്തിൽ വ്യക്തമാണ്. ഇങ്ങനെ കയറ്റുന്ന ലോഡുകൾക്ക് നോക്കുകൂലി നൽകേണ്ട അവസ്ഥയുണ്ട്.
നിലവിലെ കൂലി തന്നെ വ്യാപാരികൾക്ക് താങ്ങാവുന്നതിൽ അപ്പുറമാണ്. പ്രശ്നപരിഹാരത്തിനായി ഹൈകോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞു. 124 കോടി രൂപ പുൽപള്ളി മേഖലയിൽനിന്ന് മാത്രം മര വ്യാപാര രംഗത്ത് നിന്ന് ലഭിക്കുന്നുണ്ട്. കെ.എൽ. ടോമി, പി. എസ്. ബിജു, കെ.പി. ബെന്നി, കെ.സി. കുഞ്ഞിക്കോയ തങ്ങൾ, പ്രസാദ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.