റാഗിങ്; പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ 13 വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കി
text_fieldsകൽപറ്റ: 2019, 2021 ബാച്ചുകളിലെ വിദ്യാർഥികളെ റാഗ്ചെയ്തെന്ന പരാതിയിൽ വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല കാമ്പസിലെ 13 വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത നടപടി റദ്ദാക്കി. ഹൈകോടതിയുടെ ഇടക്കാല സ്റ്റേക്ക് പിന്നാലെയാണ് സർവകലാശാല നടപടി പിൻവലിച്ച് ഉത്തരവിറക്കിയത്. സംഭവത്തിൽ 13 പേർ കുറ്റക്കാരെന്ന് റാഗിങ് വിരുദ്ധ സമിതി കണ്ടെത്തിയതിനു പിന്നാലെയാണ് 13 പേരെയും സസ്പെൻഡ് ചെയ്തിരുന്നത്.
ഇതിനെതിരെ നാലാംവര്‍ഷ വിദ്യാർഥികളായ അമരേഷ് ബാലിയും അജിത് അരവിന്ദാക്ഷനുമാണ് ഹൈകോടതിയെ സമീപിച്ച് ഇടക്കാല സ്റ്റേ നേടിയത്. എന്നാൽ, നിയമോപദേശം തേടിയശേഷം കോളജ് 13 പേരുടെയും സസ്പെൻഷൻ റദ്ദാക്കുകയായിരുന്നു.
സിദ്ധാർഥന്‍റെ മരണത്തിനു പിന്നാലെ പഴയ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ഈ വിദ്യാർഥികളെയും സര്‍വകലാശാല അധികൃതര്‍ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യുകയായിരുന്നു. നേരത്തേയും ഇത്തരം സംഭവങ്ങൾ ഇവിടെ നടക്കാറുണ്ടെന്ന് വരുത്തിത്തീർത്ത് സിദ്ധാർഥന്‍റെ മരണത്തിലുള്ള റിപ്പോർട്ടിന് കൂടുതൽ ബലം നൽകാനാണ് റാഗിങ് വിരുദ്ധ സമിതി ശ്രമിച്ചതെന്നായിരുന്നു ഹരജിക്കാരുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.