വയനാട്ടിലെ റോഡുകൾക്ക് 145 കോടി അനുവദിക്കണമെന്ന് രാഹുൽ ഗാന്ധി; കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തി
text_fieldsകൽപറ്റ: സെൻട്രൽ റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ (സി.ആർ.ഐ.എഫ്) ഉൾപ്പെട്ട റോഡുകളുടെ വികസനത്തിന് 145 കോടി എത്രയും വേഗം അനുവദിക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി എം.പി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തി. സി.ആർ.ഐ.എഫിൽ ഉൾപ്പെടുത്തി നവീകരിക്കുന്നതിന് വയനാട് പാർലമെന്‍റ് മണ്ഡലത്തിലെ 15 പ്രധാന റോഡുകളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയ പട്ടിക പൊതുമരാമത്ത് വകുപ്പിന് 2021 ഒക്ടോബർ 11ന് നൽകിയിരുന്നു.
പരിശോധനകൾക്കുശേഷം 2022 മാർച്ച് 29ന് കേന്ദ്ര ഗതാഗത വകുപ്പിന് സമർപ്പിച്ച റോഡുകളുടെ ആകെ പദ്ധതിത്തുക 145 കോടി രൂപയാണ്.
ഇതിന്‍റെ അടിസ്ഥാനത്തിൽ രാഹുൽ ഗാന്ധി എം.പി വയനാട് പാർലമെന്‍റ് മണ്ഡലത്തിലെ റോഡുകൾ അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണം എന്നാവശ്യപ്പെട്ട് നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തുകയായിരുന്നു. കേരളത്തിലെ ഏക ആസ്പിരേഷനൽ ജില്ലയായ വയനാടിന്‍റെ പ്രത്യേക ഭൂപ്രകൃതി കാരണം അന്തർസംസ്ഥാന യാത്രകൾക്ക് അടക്കം ബുദ്ധിമുട്ടുകൾ നേരിടുകയാണെന്നും ഈ റോഡുകൾ വയനാടിന്‍റെ വികസനത്തിന് അത്യന്താപേക്ഷിതമാണെന്നും ഫണ്ട് എത്രയും പെട്ടെന്ന് അനുവദിക്കണമെന്നും രാഹുൽ ഗാന്ധി എം.പി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.