അമിത പലിശക്ക് വായ്പ കൊടുക്കുന്നവർക്കെതിരെ ജില്ലയിൽ വ്യാപക റെയ്ഡ്
text_fieldsഗൂഡല്ലൂർ: ജില്ലയിൽ അമിത പലിശക്ക് വായ്പ നൽകുന്നവർക്കെതിരെ വ്യാപക റെയ്ഡും അറസ്റ്റും. 42 കേസുകൾ രജിസ്റ്റർ ചെയ്തതായി ജില്ല ക്രൈം ബ്രാഞ്ച് വിഭാഗം അറിയിച്ചു. ഗൂഡല്ലൂർ, കുന്നൂർ, ദേവാല എന്നിവിടങ്ങളിൽ ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തു. ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. വ്യാഴാഴ്ച നടത്തിയ മിന്നൽ പരിശോധനകളിൽ ഊട്ടിയിൽ തോമസ്, ഉദയകുമാർ എന്നിവരും കൊലകൊമ്പയിൽ ദണ്ഡപാണി, വേലുച്ചാമി എന്നിവരും കോത്തഗിരിയിൽ അജിത്കുമാർ, മതി എന്നിവരും ഗൂഡല്ലൂരിൽ ജമീല, ദേവാലയിൽ മനോഹരൻ എന്നീ ഏഴുപേർക്കെതിരെ ക്രൈംബ്രാഞ്ച് വിഭാഗം കേസെടുത്തു. കോത്തഗിരി ഡാനിങ്ടൺ ഭാഗത്ത് സജിത് കുമാറിന്റെ വീട്ടിൽ നടത്തിയ റൈഡിൽ 5.47 ലക്ഷം രൂപയും 18 ബാങ്ക് ചെക്ക്, 11 മുദ്രപത്രം എന്നിവയും പിടിച്ചെടുത്തു. ഊട്ടിയിൽ രണ്ടു കേസിൽ ഒരു ബൈക്കും ഒരു നാല് ചക്രവാഹനവും പിടിച്ചെടുത്തു.
കോയമ്പത്തൂർ ജില്ലയിൽ ഡി.ഐ.ജിയുടെ ഉത്തരവു പ്രകാരം 83 സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ 14 കേസുകൾ രജിസ്റ്റർ ചെയ്തു. പണമായി 5.92 ലക്ഷം രൂപ, ഒരു ബൈക്ക്, ഒരു നാല് ചക്രവാഹനം, 20 മുദ്രപത്രം, 35 ചെക്കുകൾ, വാഹനത്തിന്റെ രജിസ്ട്രേഷൻ ബുക്ക് എന്നിവ പിടിച്ചെടുത്തു. അമിതപലിശക്ക് വായ്പ നൽകുന്നവർക്കെതിരെ പരാതിപ്പെടാൻ 9789800100 എന്നീ നമ്പറിൽ ബന്ധപ്പെടാമെന്ന് ജില്ല ക്രൈം ബ്രാഞ്ച് വിഭാഗം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.