രാജക്കും മുരുകനും കൂടുതൽ വോട്ട് മേട്ടുപ്പാളയത്ത്
text_fieldsഗൂഡല്ലൂർ: നീലഗിരിയിൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച ഇന്ത്യ മുന്നണിയുടെ ഡി.എം.കെ സ്ഥാനാർഥിയും സിറ്റിങ് എംപിയുമായിരുന്ന എ. രാജക്കും എൻ.ഡി.എ സഖ്യത്തിലെ ഡോ. എൽ. മുരുകനും മേട്ടുപ്പാളയത്താണ് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത്. രാജക്ക് 95,737 വോട്ടും മുരുകന് 52,324 വോട്ടുമാണ് ലഭിച്ചത്.
എടപ്പാടി പളനിച്ചാമിയുടെ എ.ഐ.എ.ഡി.എം.കെ നേതൃത്വത്തിലുള്ള എസ്.ഡി.പി.ഐ അടക്കമുള്ള പാർട്ടികളുടെ പിന്തുണയോടെ മത്സരിച്ച ലോകേഷ് തമിഴ് സെൽവന് അവിനാശിയിലാണ് കൂടുതൽ വോട്ട്. അദ്ദേഹത്തിന് 54,543 വോട്ടാണ് ലഭിച്ചത്.
അതേസമയം നീലഗിരി ജില്ലയിലെ നിയമസഭ മണ്ഡലങ്ങളായ ഊട്ടി, കൂനൂർ, ഗൂഡല്ലൂർ( സംവരണം) മണ്ഡലങ്ങളിൽ നിന്ന് മൂന്ന് സ്ഥാനാർഥികൾക്കും വോട്ടിങ് ശതമാനം കുറവാണ്.
രാജക്ക് ഭവാനി സാഗറിൽ 92,445, ഊട്ടി - 63,741, ഗൂഡല്ലൂരിൽ 69,194, കൂനൂർ-64,483, മേട്ടുപ്പാളയത്തിൽ 95,737, അവിനാശി - (സംവരണം) 85,129 ഉം പോസ്റ്റൽ വോട്ട് 2483 ഉൾപ്പെടെ 4,73,212 വോട്ടുകളാണ് ലഭിച്ചത്. മുരുകന് ഭവാനിസാഗർ-37,266, ഊട്ടി -36,631, ഗൂഡല്ലൂർ -27,454, കുനൂർ-29,230, മേട്ടുപ്പാളയം 52,324, അവിനാശി -48,205 പോസ്റ്റൽ വോട്ട് 1,516 ഉൾപ്പെടെ 2,32,627 വോട്ടുകളാണ് ലഭിച്ചത്.
ലോകേഷ് തമിഴ് ശെൽവന് ഭവാനി സാഗറിൽ - 51,159, ഊട്ടി -20,289, ഗൂഡല്ലൂർ- 19,033, കുനൂർ - 20,391, മേട്ടുപാളയം-54,022, അവിനാശി- 54,543 ഉം പോസ്റ്റൽ വോട്ട് 813 ഉൾപ്പെടെ 2,20,230 വോട്ടുകളാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.