Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightപെ​ൺ​കു​ട്ടി​യെ...

പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചയാൾ​ക്ക് ഏ​ഴു​വ​ർ​ഷം ത​ട​വ്

text_fields
bookmark_border
പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചയാൾ​ക്ക് ഏ​ഴു​വ​ർ​ഷം ത​ട​വ്
cancel

ക​ൽ​പ​റ്റ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക്ക് ഏ​ഴു​വ​ർ​ഷം ത​ട​വ്. സു​ൽ​ത്താ​ൻ ബ​ത്തേ​രി മൂ​ല​ങ്കാ​വ് പ​ള്ളി​പ്പ​ടി മാ​ങ്കു​ന്നേ​ൽ അ​മ​ൽ മാ​ത്യു​വി​നെ (26) ക​ൽ​പ​റ്റ കു​ട്ടി​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക കോ​ട​തി (പോ​ക്സോ) ജ​ഡ്ജി എം.​വി. രാ​ജ​കു​മാ​ര​യാ​ണ് ശി​ക്ഷി​ച്ച​ത്.

ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ചു​മ​ത്തി. പ്ര​തി പി​ഴ അ​ട​ക്കു​ക​യാ​ണെ​ങ്കി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യ കു​ട്ടി​ക്ക് ന​ൽ​കാ​നും വി​ക്ടിം കോ​മ്പ​ൻ​സേ​ഷ​ൻ സ്കീം ​പ്ര​കാ​രം അ​ർ​ഹ​മാ​യ ന​ഷ്​​ട​പ​രി​ഹാ​രം ജി​ല്ല ലീ​ഗ​ൽ സ​ർ​വി​സ് അ​തോ​റി​റ്റി​യോ​ട് ന​ൽ​കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. 2016ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.

ബ​ത്തേ​രി പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന, ഇ​പ്പോ​ൾ വ​ട​ക​ര സ്​​റ്റേ​റ്റ് സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി​യാ​യ എം.​ഡി. സു​നി​ലാ​ണ്​ കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എം.​ജി. സി​ന്ധു ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsRape Case
News Summary - rape case verdict
Next Story