കടുവയെ പിടികൂടാൻ റാപ്പിഡ് റെസ്പോൺസ് ടീം രംഗത്ത്
text_fieldsഗൂഡല്ലൂർ: ദേവർഷോല നെലാക്കോട്ട പഞ്ചായത്തുകളിൽപെട്ട ദേവൻ എസ്റ്റേറ്റ്, മേഫീൽഡ് ഭാഗങ്ങളിൽ ഭീഷണിയുയർത്തിയ നരഭോജി കടുവയെ പിടികൂടാൻ റാപ്പിഡ് റെസ്പോൺസ് ടീം സഹായത്തിനെത്തി. കടുവയെ പിടികൂടുന്നതിൽ വിദഗ്ധപരിശീലനം ലഭിച്ച വയനാട് വന്യജീവി സങ്കേതത്തിലെ ദ്രുതകർമസേന വിഭാഗത്തിലെ 10 അംഗങ്ങളാണ് എത്തിയിട്ടുള്ളത്. ഇവരുടെ സഹായത്തോടെ കടുവയുടെ സഞ്ചാര ഭാഗങ്ങളിൽ നിരീക്ഷണവും പാറാവും ഏർപ്പെടുത്തും. ദേവൻ, മേഫീൽഡ് ഭാഗങ്ങളിലായി കൊന്ന പശുക്കളെ ഭക്ഷിക്കാൻ കടുവക്ക് ഇതുവരെ അവസരം ലഭിച്ചില്ല. അതിനാൽതന്നെ വിശന്നുവലയുന്ന കടുവയുടെ ആക്രമണം ഇനിയും ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. പൊൻ ജയശീലൻ എം.എൽ.എ മേഖലയിൽ ഉള്ള ഒരുക്കങ്ങൾ അറിയാനെത്തി. ഒന്നുരണ്ട് ദിവസങ്ങളിൽ കടുവയെ പിടികൂടാൻ ആവുമെന്നാണ് വനപാലകരുടെ പ്രതീക്ഷ. അതിനുള്ള വിപുലമായ സന്നാഹങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.