സ്വാഭാവിക വനം വീണ്ടെടുക്കല്‍; നൂല്പുഴയില് 'വനികരന്‍' പദ്ധതി
text_fieldsകൽപറ്റ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നൂല്പുഴ ഗ്രാമപഞ്ചായത്തില്‍ 'വനികരന്‍' പദ്ധതി തുടങ്ങി. ആദ്യഘട്ടത്തില്‍ റിസര്‍വ് വനത്തിലെ 15 ഹെക്ടര്‍ പ്രദേശത്താണ് പദ്ധതി നടപ്പാക്കുന്നത്. വനം വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ഏഴ്,എട്ട് വാര്‍ഡുകളിലെ കടമ്പക്കാട്, കോളൂര്, കളിച്ചിറ കോളനികളിലെ 82 പട്ടികവര്‍ഗ തൊഴിലാളികളാണ് വൃക്ഷത്തൈകള്‍ നടുന്ന പ്രവൃത്തിയില്‍ എര്പ്പെടുന്നത്.
'സെന്ന' പോലുള്ള കളച്ചെടികള്‍ വേരടക്കം പിഴുത് മാറ്റുന്നതിനും മുളയും ഫലവൃക്ഷ തൈകളും നട്ട് മൂന്ന് മുതല്‍ അഞ്ചുവര്‍ഷം വരെ പരിപാലനം ഉറപ്പ് വരുത്തിയുമാണ് പദ്ധതി നടപ്പാക്കുക.
തൊഴിലുറപ്പ് തൊഴിലാളികളാണ് വളപ്രയോഗം, നനക്കൽ തുടങ്ങിയ പരിപാലന പ്രവൃത്തികളില്‍ ഏര്‍പ്പെടുക. ഇതുവരെ 3.5 ഹെക്ടര്‍ സ്ഥലത്ത് വനം വകുപ്പിന്റെ നഴ്സറിയില്‍ ഉല്പാദിപ്പിച്ച 3000 മുളതൈകളും, 1000 ഫലവൃക്ഷ തൈകളും നട്ടുപിടിപ്പിച്ചു. തൈ നടുന്നതിനൊപ്പം മണ്ബണ്ടും നീര്‍കുഴികളും ഒരുക്കുന്നതിനാല്‍ ഈ പ്രദേശത്തെ ജലലഭ്യതയും ഉറപ്പാകും.
സ്വാഭാവിക വനത്തിന് ഭീഷണിയായ വിദേശ സസ്യങ്ങളെ മാറ്റി നിർത്തുന്നതിനും സ്വാഭാവിക വനം വ്യാപിപ്പിക്കുന്നതിനും സഹായകമാകും. ഭക്ഷ്യയോഗ്യമായ മരങ്ങള്‍ നട്ടുപരിപാലിക്കുന്നത് വഴി വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങി വരുന്നത് തടയാനും സാധിക്കും. കാലാവസ്ഥ വ്യതിയാനം അടക്കമുള്ള പ്രശ്നങ്ങള്‍ക്കും ഒരു പരിധിവരെ പരിഹാരമാകും. കോളനികളിലെ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് തുടര്‍ച്ചയായി തൊഴില്‍ ലഭ്യമാക്കുന്നിനും പദ്ധതി പ്രയോജനപ്പെടുന്നുണ്ട്. നാളിതുവരെ 2756 പ്രവൃത്തിദിനങ്ങള്‍ നൽകാൻ തൊഴിലുറപ്പ് പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.