നെൽകർഷകർ പ്രതിസന്ധിയിൽ
text_fieldsമാനന്തവാടി: മഴ ചതിച്ചതോടെ നെൽകർഷകർ വിഷമവൃത്തത്തിൽ. ഭൂരിഭാഗം കർഷകരും ഞാറ് ഇട്ട് പാടം ഒരുക്കി മഴയ്ക്കായി കാത്തിരിക്കുകയാണ്.
കർക്കടക മാസത്തിൽ പോലും പമ്പു സെറ്റുകളുടെ സഹായത്തോടെ വയലുകൾ നനക്കേണ്ട സ്ഥിതിയാണ്.
നെൽകൃഷിക്കു പുറമേ വാഴ, ഇഞ്ചി പോലുള്ള കൃഷികളെയും മഴ കുറവ് ബാധിച്ചിട്ടുണ്ട്. കുരുമുളക് തിരിയിട്ടിട്ടുണ്ടെങ്കിലും വെയിൽ മൂലം തിരികൾ കൊഴിഞ്ഞു വീഴുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. ജില്ലയിലെ പ്രധാന പാടങ്ങളിൽപ്പെട്ട പാലിയണ, കരിങ്ങാരി, മാത്തൂർ വയൽ, കൊയിലേരി പാടങ്ങളിലെല്ലാം ജല ലഭ്യത കുറവ് അനുഭവപ്പെടുന്നുണ്ട്.
മഴ കുറഞ്ഞതോടെ തോടുകളിലേയും പുഴകളിലെയും ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു കൊണ്ടിരിക്കുകയാണ്. ഇതോടെ നെൽക്കൃഷി ചെയ്തവർ വെള്ളം കിട്ടാതെ കൃഷികൾ കരിഞ്ഞുണങ്ങുമോ എന്ന ആശങ്കയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.