Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_right29 വർഷത്തെ സേവനം;...

29 വർഷത്തെ സേവനം; അഭിമാന നേട്ടത്തിൽ റോയി വർഗീസ്

text_fields
bookmark_border
29 വർഷത്തെ സേവനം; അഭിമാന നേട്ടത്തിൽ റോയി വർഗീസ്
cancel
camera_alt

റോയി വർഗീസ്​

സുൽത്താൻ ബത്തേരി: 29 വർഷത്തെ അധ്യാപന ജീവിതത്തിനു ശേഷമാണ് കോളിയാടി മാർ ബസേലിയോസ്​ എ.യു.പി സ്​കൂളിലെ പ്രധാന അധ്യാപകൻ റോയി വർഗീസിനെ തേടി സംസ്​ഥാന ൈപ്രമറി അധ്യാപക അവാർഡ് എത്തുന്നത്.സ്​കൂളിലെ വിദ്യാർഥികൾ, മറ്റ് അധ്യാപകർ, പി.ടി.എ എന്നിവരുടെ കൂട്ടായ ശ്രമഫലമായാണ് തനിക്ക് അവാർഡ് കിട്ടിയതെന്ന് റോയി മാഷ് പറയുന്നു.

ഡോക്ടർമാർ, എൻജിനീയർമാർ, കോളജ് അധ്യാപകർ എന്നിങ്ങനെ വലിയൊരു ശിഷ്യ സമ്പത്തിനുടമയാണ്. അധ്യാപന ജീവിതത്തി​െൻറ തുടക്കത്തിലെ ഏതാനും മാസങ്ങൾ സുൽത്താൻ ബത്തേരി സെൻറ് ജോസഫ്​സ്​ സ്​കൂളിലായിരുന്നു.

പിന്നീട് കോളിയാടിയിൽ എത്തി. ബത്തേരി അസംപ്ഷൻ സ്​കൂളിലെ അധ്യാപിക ലിസിയാണ് ഭാര്യ. മൂത്ത മകൻ റസൽ കൃഷി വകുപ്പിൽ ജീവനക്കാരനാണ്. മകൾ റസലിൻ തിരുവനന്തപുരം മാർ ഇവാനിയോസിൽ ബിരുദ വിദ്യാർഥിയാണ്. ഇളയ മകൾ റിയ പത്താം ക്ലാസ്​ കഴിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world teachers dayroy varghees
Next Story