ഊട്ടിയിൽ സഞ്ചാരികളുടെ തിരക്ക്
text_fieldsഗൂഡല്ലൂർ: ഊട്ടിയിൽ സഞ്ചാരികളുടെ തിരക്ക് വർധിച്ചു. പ്രധാന വിനോദ കേന്ദ്രങ്ങളായ ബൊട്ടാണിക്കൽ ഗാർഡൻ, റോസ് ഗാർഡൻ, ബോട്ട് ഹൗസ് ഉൾപ്പെടെയുള്ള ഭാഗങ്ങളിലും മുതുമല കടുവ സങ്കേതത്തിെല തൊപ്പക്കാട് ആന ക്യാമ്പിലും സഞ്ചാരികളുടെ സന്ദർശനം വർധിച്ചു. സംസ്ഥാനത്ത് ആയുധപൂജ അവധിയും ശനിയും ഞായറും തൊട്ടടുത്ത ദിവസം നബിദിനാഘോഷവും ഒന്നിച്ച് ലഭിച്ചതോടെയാണ് കുടുംബത്തോടൊപ്പം സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുടെ വരവ് കൂടിയത്. ഇ-പാസ്, കോവിഡ് സർട്ടിഫിക്കറ്റ് കർശനമാക്കിെല്ലന്ന് പൊലീസ് വ്യക്തമാക്കിയതോടെ കർണാടക ഭാഗത്തുനിന്നുള്ള സഞ്ചാരികളുടെ വരവും വർധിച്ചിരിക്കുകയാണ്. കർണാടക അതിർത്തിയിൽ ഇനിമുതൽ ഒരു രേഖയും കാണിക്കാതെതന്നെ പഴയപടി വാഹനങ്ങൾ കടന്നുപോകാമെന്നാണ് പൊലീസ് അറിയിച്ചത്.
പതിവു രീതിയിലുള്ള വാഹനപരിശോധന ഉണ്ടാകുമെന്നും അവർ അറിയിച്ചു. അതേസമയം, ഇ-പാസ് വേണ്ടെന്നും ആർ.ടി.പി.സി.ആർ പരിശോധിക്കുകതന്നെ ചെയ്യും എന്നാണ് നീലഗിരി ജില്ല കലക്ടറുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.