സഹാറ ഭാരത് ഫൗണ്ടേഷൻ പദ്ധതികൾ പ്രഖ്യാപിച്ചു
text_fieldsപിണങ്ങോട്: ശാരീരിക -മാനസിക ഭിന്നശേഷിയുള്ളവർക്ക് ശാസ്ത്രീയവും സമഗ്രവുമായ ചികിത്സ -പുനരധിവാസ സംവിധാനങ്ങളും ഗവേഷണ സ്ഥാപനങ്ങളും ഒരുക്കുന്നതിനായി ആരംഭിക്കുന്ന സഹാറ ഭാരത് ഫൗണ്ടേഷന്റെ വിവിധ പദ്ധതികളുടെ പ്രഖ്യാപനം നടന്നു. പിണങ്ങോട് സഹാറ വില്ലേജിൽ നടന്ന പ്രഖ്യാപന സംഗമം സിദ്ദീഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്‍റെ ഏറ്റവും അടിത്തട്ടിൽ ഉള്ളവരും അവശതകൾ അനുഭവിക്കുന്നവരുമായ മനുഷ്യരെ കൈപിടിച്ചുയർത്തുന്ന ഇത്തരം സംരംഭങ്ങൾ കാലഘട്ടത്തിന്‍റെ അനിവാര്യതയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സഹാറ ഭാരത് ഫൗണ്ടേഷൻ ചെയർമാൻ എം.എ. മുഹമ്മദ് ജമാൽ അധ്യക്ഷത വഹിച്ചു. വിവിധ പദ്ധതികളുടെ പ്രഖ്യാപനങ്ങൾ നടന്നു. പ്രതീക്ഷ ഫൗണ്ടേഷൻ ഏർലി ഇന്‍റർവെൻഷൻ ബ്ലോക്കിന്‍റെ പ്രഖ്യാപനം ആർ.എഫ് എക്സ്പോർട്സ് ചെയർമാൻ ഫാറൂഖ് മൂസയും ഫാതിമ മെമ്മോറിയൽ സ്പെഷ്യൽ സ്കൂൾ പ്രഖ്യാപനം മുത്തലിബും നിർവഹിച്ചു. പിറ്റ്കോ ഗ്രൂപ്പ് അഡ്മിനിസ്ട്രേഷൻ ആൻഡ് ഡയാലിസിസ് ബ്ലോക്കിന്റെ പ്രഖ്യാപനം പിറ്റ്കോ ഗ്രൂപ് ചെയർമാൻ ഹംസക്കുട്ടിയും സി.കെ. അബൂബക്കർ വൊക്കേഷണൽ ബ്ലോക്കിന്റെ പ്രഖ്യാപനം ഷമീം ബക്കറും നടത്തി. അൽ കറാമ ഫീമെയ്ൽ ഡെസ്റ്റിറ്റ്യൂട്ട് ഹോം പ്രഖ്യാപനം നടത്തിയത് അൽ കറാമ ചെയർമാൻ നാസറും സൈക്യാട്രി ബ്ലോക്കിന്റെ പ്രഖ്യാപനം നടത്തുന്നത് പി.സി. അഹമ്മദ് ഹാജിയുമായിരുന്നു. മൈക്രോ ഹെൽത്ത് ലബോറട്ടറിയുടെ ചെയർമാൻ സി.കെ. സുബൈറും എം.ഡി സി.കെ. നൗഷാദും ചേർന്ന് മൈക്രോ ഹെൽത്ത് ലബോറട്ടറീസ് പാലിയേറ്റീവ് കെയർ ബ്ലോക്കിന്റെ പ്രഖ്യാപനം നിർവഹിച്ചു.
അൽ മദീന പാരാപ്ലീജിയ ബ്ലോക്ക് മുഹമ്മദ് ഷരീഫും പടയൻ അഹമ്മദ് മെമ്മോറിയൽ മെയ്ൽ ഡെസ്റ്റിറ്റ്യൂട്ട് ഹോം സുഹൈൽ അഹമ്മദ് പടയനും പ്രഖ്യാപിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം കെ. ടി. ഹംസ മുസ്‌ലിയാർ, വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ. കെ. രേണുക, ജില്ല പഞ്ചായത്ത് മെംബർ എൻ.സി. പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസ് പാറപ്പുറം എന്നിവർ സംബന്ധിച്ചു. സഹാറാ ഭാരത് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ഡോ. ഇദ്രീസ് സ്വാഗതവും ട്രഷറർ കെ. കെ. അഹമ്മദ് ഹാജി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.