Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകടുവയെ കണ്ടെത്താൻ...

കടുവയെ കണ്ടെത്താൻ ഊർജിത തിരച്ചിൽ

text_fields
bookmark_border
കടുവയെ കണ്ടെത്താൻ ഊർജിത തിരച്ചിൽ
cancel
camera_alt

തെ​പ്പ​ക്കാ​ട് ലൈ​റ്റ്പാ​ടി ഭാ​ഗ​ത്ത് ബൊ​മ്മ​നെ ആ​ക്ര​മി​ച്ച ക​ടു​വ​യെ ക​ണ്ടെ​ത്താ​നു​ള്ള

വ​ന​പാ​ലക​രുടെ തി​ര​ച്ചി​ൽ

ഗൂഡല്ലൂർ: തെപ്പക്കാട് ലൈറ്റ്പാടി ആദിവാസി കോളനിക്കു സമീപം എത്തിയ കടുവയെ പിടികൂടാനുള്ള തിരച്ചിൽ ഊർജിതമാക്കി. മുതുമല കടുവാ സങ്കേതത്തിലെ തെപ്പക്കാട് റേഞ്ച് ലൈറ്റ്പാടി ഹൗസിൽ താമസിക്കുന്ന ആൻറി പോച്ചിങ് ഗാർഡ് ബൊമ്മനെ കഴിഞ്ഞ ദിവസം താമസസ്ഥലത്തോട് ചേർന്നുള്ള ഭാഗത്ത് കടുവ ആക്രമിച്ചിരുന്നു.

കടുവയുമായി മല്ലിട്ട ബൊമ്മൻ പരിക്കുകളോടെ രക്ഷപ്പെട്ടു. ബൊമ്മൻ ഗൂഡല്ലൂർ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശത്തെ കടുവയുടെ സഞ്ചാരം നിരീക്ഷിക്കാൻ മൂന്നു സംഘം വനപാലകർ 15 സ്ഥലങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. അഞ്ചിടത്തു കൂടി പുതിയ നിരീക്ഷണ കാമറകൾ സ്ഥാപിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tigertiger menace
News Summary - searching for the tiger
Next Story