മലിനജലം റോഡിലേക്ക് ഒഴുക്കി വിടുന്നതായി പരാതി
text_fieldsഗൂഡല്ലൂർ: എല്ലാ കോട്ട ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട ഒമ്പതാംമൈൽ മുതൽ മേഫീൽഡ് വരെ റോഡിൽ നിരവധി വീടുകളിൽ നിന്ന് മലിന ജലം ഒഴിവാക്കുന്നത് കാൽനടയാത്രക്കാർക്കും പരിസരവാസികൾക്കും ദുസ്സഹമായി മാറിയിരിക്കുകയാെണന്ന് പരാതി. കെട്ടി നിൽക്കുന്ന അഴുക്കു വെള്ളത്തിൽ നിന്ന് ദുർഗന്ധം വമിക്കുന്നതിലുപരി നിരവധി രോഗസാധ്യത വരുത്താൻ കഴിവുള്ള കൊതുകുകളും ജനിക്കുന്നു. ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ജനങ്ങൾക്ക് രോഗപ്രതിരോധ ബോധവത്കരണം നടത്തുമ്പോഴും, മലിനജലത്തിന്റെ ഒഴുക്ക് നിരവധി തവണ ആരോഗ്യപ്രവർത്തകരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടി എടുക്കാൻ അവർ ഇതുവരെ തയാറായിട്ടിെല്ലന്ന പരാതിയാണുള്ളത്.
ഉദ്യോഗസ്ഥരുടെ അനാസ്ഥ ജില്ല മേധാവികൾക്ക് തെളിവ് സഹിതം പരാതി കൊടുക്കാൻ തീരുമാനിച്ചിരിക്കയാണ്. ഈ റോഡിലും ആദിവാസി കോളനിയുൾെപ്പടെയുള്ള വീടുകളിലും തെരുവ് വിളക്കുകൾ കത്താതായിട്ട് മാസങ്ങളായി.
ആന, കരടി, പുലി, കടുവ എന്നീ വന്യമൃഗങ്ങളുടെ ദൃശ്യങ്ങൾ രാത്രികാലങ്ങളിൽ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ഇതിനെല്ലാം ശാേേേശ്വത പരിഹാരം അതാണ് ജനങ്ങളുടെ ആവശ്യം. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ പരിഹാര മാർഗങ്ങൾ സ്വീകരിക്കാത്തപക്ഷം ജനങ്ങൾ പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങാൻ തീരുമാനിച്ചിരിക്കയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.