ഷാലമ്മ ജോസഫിന് അർഹതക്കുള്ള അംഗീകാരം
text_fieldsകൽപറ്റ: 29 വർഷത്തെ അധ്യാപന ജീവിതത്തിനിടെ ഷാലമ്മ ജോസഫിനെ തേടിയെത്തിയ മികച്ച സെക്കൻഡറി അധ്യാപികക്കുള്ള പുരസ്കാരം അർഹതക്കുള്ള അംഗീകാരം കൂടിയാണ്.കോട്ടത്തറ ജി.എച്ച്.എസ്.എസിലെ പ്രധാനാധ്യാപികയാണ്. സ്കൂളിെൻറ ചരിത്രത്തിൽ ആദ്യമായി ഇത്തവണ എസ്.എസ്.എൽ.സിക്ക് നൂറുമേനി വിജയം നേടി.
സഹപ്രവർത്തകർ തനിക്ക് നൽകിയ പിന്തുണയും സ്നേഹവുമാണ് ഇത്തരത്തിലൊരു അംഗീകാരം, തന്നെ തേടിയെത്തുന്നതിന് സഹായിച്ചതെന്ന് ഷാലമ്മ ടീച്ചർ പറയുന്നു.
സുൽത്താൻ ബത്തേരി സെൻറ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് അധ്യാപന ജീവിതം തുടങ്ങിയത്. പിന്നാലെ ദ്വാരക സേക്രഡ് ഹാർട്ട് സ്കൂൾ, മീനങ്ങാടി ജി.എച്ച്.എസ്.എസ്, മുണ്ടേരി ജി.വി.എച്ച്.എസ്, തരിയോട് ജി.എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ ഗണിതം അധ്യാപികയായി ജോലി ചെയ്തു. കഴിഞ്ഞവർഷമാണ് കോട്ടത്തറ സ്കൂളിലെത്തുന്നത്.
കമ്യൂണിറ്റി പൊലീസ് ഓഫിസറായുള്ള പ്രവർത്തനം തെൻറ അധ്യാപന ജീവിതത്തിൽ വലിയ വഴിത്തിരിവുണ്ടാക്കിയതായി ടീച്ചർ പറയുന്നു.സ്കൂളിെൻറ ഉന്നമനത്തിനുള്ള പ്രവർത്തനങ്ങൾക്ക് പി.ടി.എയും ജീവനക്കാരും പൂർണ പിന്തുണ നൽകി. ഭർത്താവ് അഡ്വ. ജോസഫ് മാത്യു ജില്ല പബ്ലിക് പ്രോസിക്യൂട്ടറാണ്. മക്കൾ: അലീഷ മേരി ജോസഫ് (എം.ഫിൽ ജെ.എൻ.യു), ആഷ്ലി മേരി ജോസഫ് (എം.എ സോഷ്യോളജി, ജെ.എൻ.യു).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.