സി.ഐ വാഴാത്ത വൈത്തിരി
text_fieldsവൈത്തിരി: വൈത്തിരി പൊലീസ് സ്റ്റേഷനിൽ എസ്.എച്ച്.ഒ മാർക്ക് ക്ഷാമം. കോവിഡ് പ്രതിസന്ധി കഴിഞ്ഞ ഉടനെ വൈത്തിരി സി.ഐ ആയിരുന്ന പ്രവീൺ നല്ലളത്തേക്കു മാറിയതോടെയാണ് വൈത്തിരിയിൽ സി.ഐ ഇല്ലാതായത്. മാസങ്ങളോളം സ്റ്റേഷനിൽ സി.ഐയും എസ്.ഐയും ഇല്ലാത്ത വാർത്ത മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ഒരു വർഷം കഴിഞ്ഞാണ് ദിനേശ് കോറോത്തിനെ വൈത്തിരിയിൽ നിയമിച്ചത്.
മാസങ്ങൾക്കു ശേഷം അദ്ദേഹം ദീർഘാവധിയിൽ പോയി. നാലു മാസങ്ങൾക്കു ശേഷം ടി.എ. അഗസ്റ്റിൻ വൈത്തിരിയിൽ സി.ഐയായി വന്നെങ്കിലും മാസങ്ങൾക്കകം അദ്ദേഹം കൽപറ്റയിലേക്ക് മാറി.
ഇതിനുശേഷമാണ് ജെ.ഇ. ജയൻ സ്ഥാനമേറ്റെടുത്തത്. അദ്ദേഹം സസ്പെൻഷനിലായതോടെ വീണ്ടും സി.ഐയില്ലാ സ്റ്റേഷനായി വൈത്തിരി മാറി. മാവോവാദി ഭീഷണി നിലനിൽക്കുന്ന സ്റ്റേഷനുകളിലൊന്നാണ് വൈത്തിരി. ജില്ലയിൽ മയക്കുമരുന്ന് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നതും വൈത്തിരി സ്റ്റേഷൻ പരിധിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.