യുവാവ് വെടിയേറ്റ് മരിച്ച സംഭവം: അന്വേഷണം ഊർജിതം
text_fieldsകൽപറ്റ: വണ്ടിയാമ്പറ്റയില്‍ ദുരൂഹസാഹചര്യത്തില്‍ യുവാവ് വെടിയേറ്റ് മരിക്കുകയും സുഹൃത്തിന് വെടിയേറ്റ് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ശരണും കൂടെയുണ്ടായിരുന്നവരും തങ്ങളെ പുറത്തുനിന്നുള്ള ആരോ വെടിവെച്ചതാണെന്ന മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ്. വയലില്‍വെച്ച് ഇവരെ ആരോ വെടിവെച്ചതായാണ് ശരണും ചന്ദ്രപ്പനും കുഞ്ഞിരാമനും ഒരേപോലെ പറയുന്നത്.
സംഭവം നടന്നയുടന്‍ തങ്ങള്‍ അലറിവിളിച്ചെങ്കിലും നാട്ടുകാരാരും വന്നില്ല. തുടര്‍ന്ന് വെടിയേറ്റ് വീണ ജയനേയും പരിക്കേറ്റ ശരണിനേയും ആശുപത്രിയിലെത്തിക്കാനുള്ള ശ്രമം നടത്തി. ശരണിെൻറ വാഹനത്തിലാണ് ഇവര്‍ വന്നതെങ്കിലും കൈക്ക് ഗുരുതര പരിക്കേറ്റതിനാല്‍ ഡ്രൈവ് ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. അതിനാല്‍ തങ്ങളുടെ വീടിന് സമീപത്തുള്ളവരെ വിളിച്ച് വാഹനംവരുത്തി അതിലാണ് ആശുപത്രിയിലെത്തിയത്. അവിടെയെത്തിയപ്പോഴേക്കും ജയന് മരിച്ചിരുന്നു. തങ്ങളെ പുറമേനിന്നുള്ള ആരോ വെടിവെച്ചതായാണ് ഇവര്‍ ആശുപത്രിയിലും നല്‍കിയിരിക്കുന്ന വിവരം. മൂന്നു പേരും ഒരേമൊഴിയില് ഉറച്ചു നില്ക്കുന്നതും സംഭവം നടന്നയുടന്‍ ഇവര്‍ക്ക് കൂടിയാലോചന നടത്താന്‍ വേണ്ടത്ര സമയം കിട്ടിയിട്ടുണ്ടാകില്ലെന്നതും പൊലീസ് ഗൗരവത്തിലെടുത്തതായാണ് സൂചന.
പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഡോക്ടര്‍ നല്കിയ പ്രാഥമിക വിശദാംശങ്ങളിലും തോക്കിനെ പറ്റിയോ, വെടിവെച്ച ദൂരത്തെകുറിച്ചോ വ്യക്തത ലഭിച്ചിട്ടില്ല. നാടന്‍ തോക്കുപയോഗിച്ചുള്ള വെടിവെപ്പാകാനാണ് സാധ്യതയെന്നും അതിനാല്‍ സാങ്കേതിക വിലയിരുത്തലുകള്‍ അപ്രായോഗികമാണെന്നുമാണ് അറിയുന്നത്. നാടൻ തോക്കില്‍ നിന്ന് വരുന്ന വെടിയുണ്ടകളുടെ എണ്ണമോ ഇവയുണ്ടാക്കുന്ന പരിക്കിെൻറ സ്വഭാവമോ ആ തോക്കിനെ മാത്രം ആശ്രയിച്ചിരിക്കും. ഇതാണ് അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്നത്.
കോട്ടത്തറ മെച്ചന ചുണ്ടങ്ങോട്ട് കുറിച്യ കോളനിയിലെ അച്ചപ്പെൻറ മകന് ജയന് (36) ആണ് വെടിയേറ്റ് മരിച്ചത്. ജയേൻറയും പരിക്കേറ്റ ശരണിെൻറയും ദേഹത്തുനിന്ന് കണ്ടെടുത്ത വെടിയുണ്ടയുടെ അംശങ്ങള്‍ ഒരുതോക്കില് നിന്നുമുള്ളതാണോയെന്ന് ഉറപ്പിക്കുന്നതിനായി ശാസ്ത്രീയ പരിശോധനക്കയച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.