സിൽവർ ക്ലൗഡ് എസ്റ്റേറ്റ് തൊഴിലാളികൾ വീണ്ടും സമരത്തിൽ
text_fieldsഗൂഡല്ലൂർ: അധികൃതർ ഇടപെട്ടിട്ടും കൂലിയും ശമ്പളവും കൃത്യമായി നൽകാത്ത സിൽവർ ക്ലൗഡ് എസ്റ്റേറ്റ് തൊഴിലാളികൾ വീണ്ടും സമരത്തിനിറങ്ങി.
കഴിഞ്ഞ ആഴ്ചകളിൽ നടന്ന സമരത്തെ തുടർന്ന് ആർ.ഡി.ഒയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശമ്പളവും ആഴ്ചക്കൂലിയും നൽകാമെന്ന് മാനേജ്മെന്റ് തൊഴിലാളികൾക്ക് ഉറപ്പുനൽകിയിരുന്നു. ഒരു ആനുകൂല്യവും തൊഴിലാളികൾക്ക് പൂർണമായും കൃത്യമായും നൽകിയിട്ടില്ല. തൊഴിലാളികൾ നിരവധി സമരങ്ങൾ നടത്തിയെങ്കിലും പ്രതീക്ഷിച്ച ഫലം ലഭിച്ചില്ല. സർക്കാർ ഉദ്യോഗസ്ഥർ ഇടപെട്ടിട്ടും സിൽവർ ക്ലൗഡ് എസ്റ്റേറ്റ് മാനേജ്മെന്റ് ഏകാധിപത്യ സമീപനം തുടരുകയാണ്. തൊഴിലാളികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ മാനേജ്മെന്റ് മുന്നോട്ടുവരണമെന്നും സർക്കാർ ഉദ്യോഗസ്ഥർ ഇടപെടണമെന്നും പ്ലാന്റേഷൻ ലേബർ അസോസിയേഷൻ (എ.ഐ.ടി.യു.സി) ജില്ല സെക്രട്ടറി എ. മുഹമ്മദ് ഗനി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.