Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സാനിറ്റൈസർ ആവശ്യത്തിനെന്ന മറവിൽ സ്​പിരിറ്റ്​ കടത്ത്​; വയനാട്​ എക്​സൈസ്​ വകുപ്പ്​ പിടികൂടിയത്​ 11,000 ലിറ്റർ
cancel
camera_alt

സാനിറ്റൈസർ ആവശ്യത്തിനെന്ന മറവിൽ കർണ്ണാടകയിൽ നിന്ന് മലപ്പുറത്തേക്ക്‌ കടത്താൻ ശ്രമിച്ച സ്പിരിറ്റ്​ വയനാട്​ എക്​സൈസ്​ വകുപ്പ്​ പിടികൂടിയപ്പോൾ

Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightസാനിറ്റൈസർ...

സാനിറ്റൈസർ ആവശ്യത്തിനെന്ന മറവിൽ സ്​പിരിറ്റ്​ കടത്ത്​; വയനാട്​ എക്​സൈസ്​ വകുപ്പ്​ പിടികൂടിയത്​ 11,000 ലിറ്റർ

text_fields
bookmark_border

സുൽത്താൻ ബത്തേരി: സാനിറ്റൈസർ ആവശ്യത്തിനെന്ന മറവിൽ കർണ്ണാടകയിൽ നിന്ന് മലപ്പുറത്തേക്ക്‌ കടത്താൻ ശ്രമിച്ച സ്പിരിറ്റ് വയനാട്​ എക്​സൈസ്​ വകുപ്പ് പിടികൂടി​. സുൽത്താൻ ബത്തേരി താലൂക്കിൽ നൂൽപുഴ വില്ലേജിൽ കോഴിക്കോട്-മൈസൂർ ദേശീയ പാതയിൽ വെച്ചാണ്​ കണ്ടെയ്‌നർ ലോറിയിൽ കടത്താൻ ശ്രെമിച്ച 11000 ലിറ്ററോളം സ്പിരിറ്റ് പിടികൂടിയത്​. വയനാട് എക്‌സൈസ് എൻഫോഴ്​സ്​മെൻറ്​ ആൻഡ് ആൻറി നർകോട്ടിക്​സ്​ സ്‌പെഷ്യൽ സ്കോഡ് സർക്കിൾ ഇൻസ്‌പെക്ടർ സജിത് ചന്ദ്ര​െൻറ നേതൃത്വത്തിലായിരുന്നു സ്​പിരിറ്റ്​ വേട്ട.

പ്രീവൻറീവ്​ ഓഫീസർമാരായ ജി. അനിൽ കുമാർ ,പി.പി ശിവൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സാബു സി.ഡി, സനൂപ് എം.സി, പ്രമോദ് കെ.പി, നിഷാദ് വി.ബി, സുരേഷ് എം., മാനുവൽ ജിംസൻ ടി പി, ജിതിൻ പി പോൾ, സുധീഷ് വി., അനിൽ എ, ജലജ എം.ജെ, വിബിത ഇ.വി. എന്നിവരും പൊലീസ്​ സംഘത്തിലുണ്ടായിരുന്നു. തുടർ നടപടികൾക്കായി വാഹനവും സ്പിരിറ്റും സുൽത്താൻ ബത്തേരി കോടതിയിൽ ഹാജരാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SmugglingSpirit SeizedWayanad
News Summary - Smuggling of spirit under the guise of sanitizer Wayanad excise department seized 11,000 liters
Next Story