കൗമാരക്കാരുടെ ആത്മഹത്യ; സർക്കാർ ഏജൻസികൾ ഫലപ്രദമായി ഇടപെടണം –മനുഷ്യാവകാശ കമീഷൻ
text_fieldsകൽപറ്റ: പുൽപള്ളി മേഖലയിൽ രണ്ടുമാസത്തിനിടെ 20 വയസ്സിന് താഴെയുള്ള പെൺകുട്ടികൾ ആത്മഹത്യ ചെയ്ത സാഹചര്യത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഗൗരവമായ ഇടപെടലുകൾ വിവിധ സർക്കാർ ഏജൻസികളുടെ ഭാഗത്തുനിന്നുണ്ടാവണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. പെൺകുട്ടികൾ ജീവനൊടുക്കിയതിനുപിന്നിൽ പൊതുവായ കാരണങ്ങൾ പ്രാഥമികമായി കണ്ടെത്താനായില്ലെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഇടക്കാല ഉത്തരവിൽ പറഞ്ഞു.
ജീവനൊടുക്കിയ പെൺകുട്ടിയുടെ വീടുകൾ സന്ദർശിച്ച ശേഷമാണ് കമീഷൻ ഉത്തരവ്. സംഭവത്തിൽ ജില്ല പൊലീസ് മേധാവി അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. വനിത ശിശുവികസന വകുപ്പ് ജില്ല ഓഫിസറും ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം.
കൗമാരക്കാർക്ക് മാനസികവും വൈകാരികവുമായ പിന്തുണ വനിത ശിശുവികസന ഓഫിസർ ഉറപ്പാക്കണമെന്നും കമീഷൻ നിർദേശം നൽകി. മാനസിക പിരിമുറുക്കം കാരണമാണ് ആത്മഹത്യകൾ സംഭവിക്കുന്നതെന്ന് പരാതിക്കാരനായ പൊതു പ്രവർത്തകൻ അഡ്വ. പി.ഡി. സജി പറഞ്ഞു. ആത്മഹത്യകൾക്ക് പിന്നിൽ മൊബൈൽ ഫോണി െൻറ അമിതോപയോഗമോ ബാഹ്യ ഇടപെടലോ ഉണ്ടോ എന്ന് അന്വേഷിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.