നീലഗിരി ജില്ലയിലെ 294 അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു
text_fieldsഗൂഡല്ലൂർ: നീലഗിരിയിലെ ഊട്ടി, കുന്നൂർ, ഗൂഡല്ലൂർ, നെല്ലിയാളം എന്നീ നാലു നഗരസഭകളിലെ 108 അംഗങ്ങളായ കൗൺസിലർമാരും അധികരട്ടി, ബിക്കട്ടി, ദേവർഷോല, ഹുളിക്കൽ, ജഗദള, കേത്തി, കീഴ്കുന്ത, കോത്തഗിരി, നടുവട്ടം, ഓവാലി, ഷോളൂർ എന്നീ 11 ടൗൺ പഞ്ചായത്തുകളിൽ തെരഞ്ഞെടുക്കപ്പെട്ട 186 മെംബർമാരും ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. മുനിസിപ്പാലിറ്റികളിൽ കമീഷണർമാരും പഞ്ചായത്തുകളിൽ എക്സിക്യൂട്ടിവ് ഓഫിസർമാരുമാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
ഗൂഡല്ലൂർ നഗരസഭയിൽ നടന്ന ചടങ്ങിൽ 21 വാർഡ് അംഗങ്ങൾക്കും കമീഷണർ രാജേസ്വരൻ സത്യവാചകം ചൊല്ലിക്കൊടുത്തു.
നെല്ലിയാളം നഗരസഭയിലെ 21 കൗൺസിലർമാർക്കും കമീഷണർ അബ്ദുൽ ഹാരീസ് സത്യവാചകം ചൊല്ലിക്കൊടുത്തു. ദേവർഷോല ടൗൺ പഞ്ചായത്തിലെ 18 മെംബർമാർക്കും തെരഞ്ഞെടുപ്പ് ഓഫിസർ ശെന്തിൽ കുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു. ഓവാലി ടൗൺ പഞ്ചായത്തിലെ 18 മെംബർമാർക്കും എക്സിക്യൂട്ടിവ് ഓഫിസർ ഹരിദാസ് സത്യവാചകം ചൊല്ലിക്കൊടുത്തു. നടുവട്ടം ടൗൺ പഞ്ചായത്തിലെ 15 മെംബർമാർക്കും എക്സിക്യൂട്ടിവ് ഓഫിസർ പ്രദീപ്കുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു.
ചടങ്ങുകളിൽ സ്ഥാനാർഥികളായി മത്സരിച്ചവരും രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങളും മറ്റു വിവിധ വകുപ്പ് അധികൃതരും പങ്കെടുത്തു.
ശിവരാജ് ഗൂഡല്ലൂർ വൈസ് ചെയർമാനാകും
ഗൂഡല്ലൂർ: ഗൂഡല്ലൂർ നഗരസഭയിൽ വൈസ് ചെയർമാൻ സ്ഥാനം കോൺഗ്രസിന്റെ എസ്. ശിവരാജിനുതന്നെയെന്ന് ഉറപ്പായി. ഇതുസംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിന്റെ കത്തും ശിവരാജിന് ലഭിച്ചു. ജില്ലയിലെ നാലു നഗരസഭകളിൽ സ്ഥാനാർഥികളിൽ ഏറ്റവും ഭൂരിപക്ഷംനേടി വിജയിച്ച സ്ഥാനാർഥിയണ് ശിവരാജ്. രണ്ടാം തവണയാണ് ശിവരാജ് വാർഡിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.