കുഴൽപണ വേട്ട; 33 ലക്ഷം പിടിച്ചെടുത്തു
text_fieldsസുൽത്താൻ ബത്തേരി: മുത്തങ്ങയിൽ നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാത്ത 3390000 രൂപ പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൽ മൂന്നാനക്കുഴി സ്വദേശി പി.ഡി. രാജു, മീനങ്ങാടി ചെണ്ടക്കുനി സ്വദേശി ഷാഹുൽ ഹമീദ് എന്നിവരെ അറസ്റ്റ് ചെയ്തു.
മൈസൂരുവിൽ നിന്നു ബത്തേരി ഭാഗത്തേക്കുവന്ന ലോറിയിലാണ് പണം ഒളിപ്പിച്ചിരുന്നത്.
ജില്ല പൊലീസ് മേധാവി ജി. പൂങ്കുഴലിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ജില്ല നാർകോട്ടിക് സെൽ ഡിവൈ.എസ്.പി വി. രജികുമാർ, ബത്തേരി എസ്.ഐ കെ.എൻ. കുമാരൻ, എ.എസ്.ഐ ടി.കെ. ഉമ്മർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.