Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightഒ​ന്നേ...

ഒ​ന്നേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ; എ​ന്നി​ട്ടും മ​ന​സ്സ് നി​റ​ച്ച് നാ​ട​കം

text_fields
bookmark_border
ഒ​ന്നേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ; എ​ന്നി​ട്ടും മ​ന​സ്സ് നി​റ​ച്ച് നാ​ട​കം
cancel
camera_alt

 ജ​ല​ഭൂ​മി​ക നാ​ട​ക​ത്തി​ൽ നി​ന്ന്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ശാ​സ്ത്രോ​ത്സ​വ​ത്തി​ലെ വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ഇ​ന​മാ​ണ് ശാ​സ്ത്ര നാ​ട​കം. ഇ​ത്ത​വ​ണ ജി​ല്ല​യി​ൽ മ​ത്സ​രി​ക്കാ​ൻ ഒ​രു നാ​ട​കം മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ, സ​ദ​സ്സി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രു​ടെ മ​ന​സ്സ് കീ​ഴ​ട​ക്കാ​ൻ നാ​ട​ക​ത്തി​നാ​യി. തി​ര​ശ്ശീ​ല വീ​ഴു​മ്പോ​ൾ മൂ​ല​ങ്കാ​വ് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ വ​ലി​യ ക​ര​ഘോ​ഷ​മാ​യാ​​രു​ന്നു. മാ​ന​ന്ത​വാ​ടി ഗ​വ. വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളാ​ണ് നാ​ട​ക​വു​മാ​യി എ​ത്തി​യ​ത്. ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ പ്ര​കാ​ശ​ൻ ക​രി​വെ​ള്ളൂ​ർ എ​ഴു​തി രാ​ജേ​ഷ് കീ​ഴാ​റ്റൂ​ര് സം​വി​ധാ​നം ചെ​യ്ത ജ​ല​ഭൂ​മി​ക എ​ന്ന നാ​ട​ക​മാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. സ്കൂ​ളി​ലെ എ​ട്ട് കു​ട്ടി​ക​ൾ ത​ക​ർ​ത്ത് അ​ഭി​ന​യി​ക്കു​ക​യാ​യി​രു​ന്നു. അ​മി​താ​ഭി​ന​യം ഇ​ല്ലാ​തെ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി ജീ​വി​ക്കാ​ൻ എ​ല്ലാ കു​ട്ടി​ക​ൾ​ക്കു​മാ​യി എ​ന്ന​താ​ണ് നാ​ട​ക​ത്തി​ന്റെ വ​ലി​യ പ്ര​ത്യേ​ക​ത. പ്ര​ഫ​ഷ​ന​ൽ നാ​ട​ക​ങ്ങ​ളെ വെ​ല്ലു​ന്ന രീ​തി​യി​ലാ​യി​രു​ന്നു രം​ഗ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ. അ​തി​ന​നു​സ​രി​ച്ചു​ള്ള പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും സ​ദ​സ്സി​നെ നി​ശ്ശ​ബ്ദ​രാ​ക്കി.

ഭൂ​മി​യും മ​നു​ഷ്യ​നും ത​മ്മി​ലു​ള്ള ബ​ന്ധം സൂ​ചി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു നാ​ട​ക​ത്തി​ന്റെ ഇ​തി​വൃ​ത്തം. ശാ​സ്ത്രം പു​രോ​ഗ​മി​ക്കു​മ്പോ​ഴും പൂ​ർ​വി​ക​ർ പ​റ​ഞ്ഞ പാ​ഠ​ങ്ങ​ൾ മ​റ​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് നാ​ട​കം ഓ​ർ​മി​പ്പി​ക്കു​ന്നു. ഭൂ​മി​യെ മ​റ​ന്നു കൊ​ണ്ടു​ള്ള മ​നു​ഷ്യ​ന്റെ പ്ര​വൃ​ർ​ത്തി​ക​ൾ മ​നു​ഷ്യ​ന് ത​ന്നെ വി​ന​യാ​കു​ന്ന​താ​യി കാ​ണാം. ഈ​ഡി​പ്പ​സ് എ​ന്ന രാ​ജാ​വി​ലൂ​ടെ​യാ​ണ് ക​ഥ മു​ന്നോ​ട്ട് പോ​കു​ന്ന​ത്. രാ​ജ്യം നേ​രി​ടു​ന്ന വ​ലി​യ വ​ര​ൾ​ച്ച​യി​ലൂ​ടെ തു​ട​ങ്ങി പ്ര​ള​യ​ത്തി​ൽ എ​ല്ലാം ന​ശി​ക്കു​മ്പോ​ൾ സ​മൂ​ഹ​ത്തി​നു മു​ന്നി​ൽ രാ​ജാ​വ് വ​ലി​യ കു​റ്റ​ക്കാ​ര​നാ​കു​ക​യാ​ണ്.

ഓ​രോ മ​ഴ​യി​ലും ഭൂ​മി​യി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന ജ​ല​ത്തി​ന്റെ അ​ള​വു കു​റ​ഞ്ഞു​വ​രു​മെ​ന്ന സ​ത്യം ആ​രും മ​ന​സ്സി​ലാ​ക്കു​ന്നി​ല്ല. ഫോ​സി​ൽ ഉ​പ​യോ​ഗം മൂ​ലം അ​ന്ത​രീ​ക്ഷ​ത്തി​ൽ കാ​ർ​ബ​ൺ​ഡൈ ഓ​ക്സൈ​ഡി​ന്റെ അ​ള​വ് വ​ർ​ധി​ക്കു​മെ​ന്ന​തും ഭൂ​മി നേ​രി​ടു​ന്ന വ​ലി​യ പ്ര​ശ്ന​മാ​ണ്. വ​ലി​യ കു​ട​ത്തി​ൽ വെ​ള്ളം തി​ര​യു​ന്ന കാ​ക്ക​ക​ൾ, മ​ഴനൃ​ത്ത​മാ​ടു​ന്ന മ​യി​ലു​ക​ൾ, മ​ണ്ണി​ൽ പ​ണി​യെ​ടു​ക്കു​ന്ന ക​ർ​ഷ​ക​ർ എ​ന്നി​ങ്ങ​നെ രം​ഗ​ത്ത് മാ​റി​വ​രു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ൾ ആ​ശ്ച​ര്യ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലാ​യി​ലാ​യി​രു​ന്നു.

നാ​ട​ക​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യ രാ​ജാ​വാ​യി അ​ഭി​രാ​മാ​ണ് അ​ഭി​ന​യി​ച്ച​ത്. ആ​ദി​ത്യ​ൻ, ഋ​ഷി​ക, ദി​ൽ​രാ​ഗ്, ജൂ​ഡ്സി​യ, റ​യാ​ൻ, ഗ​യ​മി​ത്ര, അ​ഞ്ജു എ​ന്നീ കു​ട്ടി​ക​ളാ​ണ് അ​ഭി​ന​യി​ച്ച​ത്. അ​ഭി​ന​യ ശേ​ഷി​യു​ള്ള കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി ഒ​രു മാ​സം കൊ​ണ്ടാ​ണ് പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​തെ​ന്ന് സം​വി​ധാ​യ​ക​ൻ രാ​ജേ​ഷ് കീ​ഴാ​റ്റൂ​ർ 'മാ​ധ്യ​മ'​ത്തോ​ട്പ​റ​ഞ്ഞു. ഇ​ദ്ദേ​ഹം തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക്കാ​യി ഇ​ത്ത​വ​ണ സം​വി​ധാ​നം ചെ​യ്ത മ​റ്റൊ​രു നാ​ട​കം സം​സ്ഥാ​ന മ​ത്സ​ര​ത്തി​ന് യോ​ഗ്യ​ത നേ​ടി​യി​ട്ടു​ണ്ട്. അ​ടു​ത്തി​ടെ ക​ണ്ണൂ​ർ ജി​ല്ല സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ കീ​ഴാ​റ്റൂ​രി​ന്റെ നാ​ട​ക​ത്തി​ന് ര​ണ്ടാം സ്ഥാ​ന​മാ​ണ് ല​ഭി​ച്ച​ത്. വ​രാ​ൻ പോ​കു​ന്ന വ​യ​നാ​ട് ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ലും രാ​ജേ​ഷ് കീ​ഴാ​റ്റൂ​രി​ന്റെ നാ​ട​കം കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad News
News Summary - A mind-blowing drama
Next Story