ബത്തേരി ടൗണിൽ റോഡ് കുത്തിപ്പൊളിച്ച് ഒരു മാസം;പൈപ്പ് നന്നാക്കൽ എങ്ങുമെത്തിയില്ല
text_fieldsസുൽത്താൻ ബത്തേരി: കെടുകാര്യസ്ഥതയുടെ പ്രതീകമായി സുൽത്താൻ ബത്തേരി നഗരത്തിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് നന്നാക്കൽ. റോഡ് കുത്തി പൊളിച്ചിട്ട് ഒരു മാസം കഴിഞ്ഞിട്ടും പൈപ്പ് നന്നാക്കൽ എങ്ങുമെത്തിയില്ല. കുത്തിപ്പൊളിച്ച ഭാഗത്തുകൂടെ 24 മണിക്കൂറും വെള്ളം പാഴായി പോവുകയാണ്. നഗരത്തിൽ കനറാ ബാങ്കിന് എതിർവശത്ത് സത്രംകുന്ന് റോഡിന് സമീപത്തായി ആറുമാസത്തോളമായി പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകാൻ തുടങ്ങിയിട്ട്.
ആക്ഷേപങ്ങൾ ശക്തമായപ്പോൾ ഒരു മാസം മുമ്പാണ് പൈപ്പ് നന്നാക്കാനുള്ള നടപടി തുടങ്ങിയത്. ഇപ്പോൾ നഗരത്തിൽ റോഡ് കുത്തിപ്പൊളിച്ചിട്ട് ഒരു മാസത്തോളമായി. പൈപ്പ് ഒരു മീറ്റർ ആഴത്തിലാണ് കിടക്കുന്നത്. അത്രയും ആഴത്തിൽ കുഴിയെടുത്ത് പൈപ്പ് തകരാർ കണ്ടെത്താൻ ശ്രമിച്ചിരുന്നു. ആ കുഴിയിലും ഇപ്പോൾ വെള്ളം നിറഞ്ഞിരിക്കുകയാണ്.
വാട്ടർ അതോറിറ്റിയുടെ കെടുകാര്യസ്ഥതക്കെതിരെ ചില യുവജന സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവരാനുള്ള ഒരുക്കത്തിലാണ്.
കൽപറ്റയിൽ റോഡിൽ വൻ ഗർത്തം
കൽപറ്റ: റോഡിന് നടുവിൽ വൻ ഗർത്തം. പഴയ ബസ് സ്റ്റാൻഡിൽ നിന്നും ബ്ലോക് ഓഫീസിലേക്ക് പോകുന്ന റോഡിലാണ് വൻ ഗർത്തം രൂപപ്പെട്ടത്. വലിയ അപകട സാധ്യതയുള്ള ഗർത്തം രൂപപ്പെട്ടിട്ട് ഒരു മാസമായെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ കുഴി മൂടുന്നതിനോ മറ്റ് നടപടികൾ സ്വീകരിക്കാനോ അധികൃതർ തയാറായിട്ടില്ല. രാത്രി സമയങ്ങളിൽ ബൈക്കുൾപടെയുള്ള വാഹനങ്ങൾ അപകടത്തിൽ പെടാനുള്ള സാധ്യത ഏറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.