കൊളഗപ്പാറയിൽ അപകടം പതിയിരിക്കുന്നു
text_fieldsസുൽത്താൻ ബത്തേരി: ദേശീയപാതയിൽ വാഹനാപകടങ്ങൾ പതിയിരിക്കുന്ന സ്ഥലമാണ് കൊളഗപ്പാറ. കഴിഞ്ഞ ഒരു വർഷത്തോളമായി റോഡിലെ സൂചന വരകൾ, സിഗ്നൽ ലൈറ്റുകൾ എന്നിവയൊന്നും ഇവിടെയില്ല.
ചീറിപ്പായുന്ന വാഹനങ്ങൾ കാണുമ്പോൾ സമീപത്തെ കച്ചവടക്കാരുടെ മനസ്സിൽ ആധിയാണ്. ഏത് നിമിഷവും അപകടം സംഭവിക്കുമെന്ന ആശങ്ക.
അമ്പലവയൽ റോഡ് ദേശീയ പാതയോട് ചേരുന്ന ഭാഗം വലിയ അപകട മേഖലയാണ്. ദേശീയ പാതയിലേക്ക് പെട്ടെന്ന് വാഹനങ്ങൾ കയറിയാൽ അപകടത്തിനുള്ള സാധ്യത ഇരട്ടിപ്പിക്കുന്നു. ഈ റോഡിന് എതിർവശത്താണ് അരിവയൽ റോഡ് ദേശീയപാതയോട് ചേരുന്നത്.
സിഗ്നൽ ലൈറ്റുകളും അപകട മുന്നറിയിപ്പ് ബോർഡുകളും ജങ്ഷനിൽ കാണാനില്ല. ദേശീയപാതയിൽ ടാറിങ്ങിന് ശേഷമുള്ള ലൈൻ മാർക്കിങ് ഇതുവരെ നടന്നിട്ടില്ല. അതിനാൽ കവലയുടെ പലയിടത്തും ചരക്കു വാഹനങ്ങൾ തോന്നിയപോലെ നിർത്തിയിടുന്നത് പതിവാണ്.
കൊളഗപ്പാറക്കും കവലയ്ക്കുമിടയിലുള്ള വളവിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധി അപകടങ്ങളും മരണങ്ങളും നടന്നിട്ടുണ്ട്. റോഡിലെ ലൈൻ മാർക്കിങ് ഈ ഭാഗത്ത് അത്യാവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.