സ്റ്റേഷനിൽ പീഡനക്കേസ് പ്രതിയുടെ പരാക്രമം
text_fieldsസുൽത്താൻ ബത്തേരി: പൊലീസ് സ്റ്റേഷനിൽ പീഡനക്കേസ് പ്രതിയുടെ പരാക്രമം. ബുധനാഴ്ച രണ്ടരയോടെ സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലാണ് അമ്പലവയൽ റിസോർട്ട് പീഡനക്കേസിലെ പ്രതി മീനങ്ങാടി സ്വദേശി ലെനിൻ പരാക്രമം നടത്തിയത്.
സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ മാധ്യമങ്ങൾക്ക് മുമ്പിലെത്തിക്കുന്നതിനിടയിലാണ് ഭിത്തിയോട് ചേർന്നുള്ള ചില്ലിൽ ശക്തിയായി തലകൊണ്ട് ഇടിച്ചത്. തലക്ക് പരിക്കേറ്റ ഇയാളെ സുൽത്താൻ ബത്തേരിയിലെ ആശുപത്രിയിലേക്ക് മാറ്റി. വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ പൊലീസ് പീഡിപ്പിക്കുന്നുവെന്ന് പ്രതി മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞു. തമിഴ്നാട് അമ്പലമൂലയിൽ മൂന്നു പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതികൂടിയാണ് ലെനിനെന്ന് ബത്തേരി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.