ബത്തേരി ഗാന്ധി ജങ്ഷനിലെ ഓവുചാൽ നിർമാണം ഇഴയുന്നു
text_fieldsസുൽത്താൻ ബത്തേരി: ചുള്ളിയോട് റോഡിൽ ഗാന്ധി ജങ്ഷനിലെ ഓവുചാൽ നിർമാണം ഇഴയുന്നു. ബസ് സ്റ്റാൻഡിന്റെ ഭാഗത്തേക്ക് പോകുമ്പോൾ വലതുവശത്താണ് സ്ലാബ് വാർപ്പ് നടക്കുന്നത്. എന്നാൽ, ഇടതുവശത്ത് 100 മീറ്ററോളം ഭാഗത്ത് പഴയ സ്ലാബ് പൊളിച്ചിട്ടതല്ലാതെ പണി തുടങ്ങിയിട്ടില്ല.
ഫെഡറൽ ബാങ്ക് മുതൽ വൺവേ റോഡ് വരെ ഓവുചാലിന്റെ തുറന്നുകിടക്കുന്ന മിക്കയിടത്തും മലിനജലം കെട്ടിക്കിടക്കുന്നത് യാത്രക്കാർക്കും വ്യാപാരികൾക്കും പ്രയാസമുണ്ടാക്കുകയാണ്.ചെറിയ മഴയത്തും ഗാന്ധി ജങ്ഷൻ വെള്ളത്തിനടിയിലാകാറുണ്ട്. ഇതൊഴിവാക്കാനാണ് ഓവുചാൽ നവീകരിക്കുന്നത്.
ബൈപാസ് റോഡ് മുതൽ റഹീം മെമ്മോറിയൽ വൺവേ റോഡ് വരെയാണ് പണി തുടങ്ങിവെച്ചിട്ടുള്ളത്. വളരെ കുറച്ച് തൊഴിലാളികൾ മാത്രമാണുള്ളത്. കൂടുതൽ നിർമാണവും രാത്രിയാണ്. സുൽത്താൻ ബത്തേരി നഗരത്തിൽ ഏറ്റവും താഴ്ന്ന പ്രദേശമാണ് ഗാന്ധി ജങ്ഷൻ. അതിനാൽ നഗരത്തിലെ വിവിധ ഇടങ്ങളിൽനിന്നുള്ള മാലിന്യം ഇവിടെ ഒഴുകിയെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.