ബത്തേരി അർബൻബാങ്ക് കോഴ വിവാദം; കോഴപ്പണം പങ്കുെവച്ചതിെൻറ രേഖകൾ പുറത്ത്
text_fieldsസുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി അർബൻ ബാങ്ക് മുൻ ഭരണസമിതി കോഴപ്പണം പങ്കുെവച്ചതിെൻറ രേഖകളുമായി പൊതുപ്രവർത്തകൻ സൂപ്പി പള്ളിയാൽ രംഗത്ത്. ബാങ്കിലെ ഡയറക്ടർമാർ 70 ലക്ഷം രൂപ പങ്കിട്ടെടുത്തതുമായി ബന്ധപ്പെട്ട് അനൗപചാരികമായി ചേർന്ന യോഗത്തിലെ രേഖയുടെ പകർപ്പെന്ന് അവകാശപ്പെടുന്നവയാണ് പുറത്തുവിട്ടത്. ബാങ്കിലെ ക്രമക്കേടുകളിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ.
സഹകരണ ബാങ്കിലെ നിയമനത്തിനു കോഴയായി ലഭിച്ച ഒരു കോടിയിലധികം രൂപ സംഭാവന എന്ന പേരിൽ ഇതിൽ രേഖപ്പെടുത്തി. മറ്റു ചെലവുകൾ കഴിച്ച് 70 ലക്ഷം രൂപ ഭരണസമിതി അംഗങ്ങൾ പങ്കിട്ട് കൈപ്പറ്റിയതായി ഒപ്പിട്ടുവെന്നൊക്കെയാണ് രേഖകളിലുള്ളത്.അഴിമതിക്ക് കൂട്ടുനിൽക്കാതിരുന്ന മുൻ പ്രസിഡൻറിെൻറ നിർബന്ധം കാരണമാണ് 10 ഡയറക്ടർമാർ ഒപ്പിട്ട രേഖ രൂപപ്പെടാൻ കാരണമായതെന്ന് സൂപ്പി പള്ളിയാൽ പറഞ്ഞു.
സുൽത്താൻ ബത്തേരി അർബൻ ബാങ്കിലെ മുൻ ഭരണസമിതിയുടെ കാലത്ത് 14 നിയമനങ്ങൾക്ക് ഒരു കോടി 14 ലക്ഷം രൂപ സംഭാവനയായി ലഭിച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രസിഡൻറുമാർ ഉൾപ്പെടെ മുൻ ഭരണസമിതിയിലെ 10 അംഗങ്ങൾ ഇതിൽനിന്ന് അഞ്ചു ലക്ഷം രൂപ വീതം കൈപ്പറ്റിയതായി ഒപ്പിട്ടിട്ടുണ്ട്. ബാങ്ക് മുൻ പ്രസിഡൻറ് സണ്ണി ജോർജ്, കെ.പി.സി.സി മുൻ സെക്രട്ടറിയും പാർട്ടിവിട്ട് സുൽത്താൻ ബത്തേരി നിയമസഭ മണ്ഡലത്തിൽ സി.പി.എം സ്ഥാനാർഥിയായി മത്സരിച്ച എം.എസ്. വിശ്വനാഥൻ എന്നിവരും പണം കൈപ്പറ്റിയവരുടെ പട്ടികയിലുണ്ട്.
ഡി.സി.സി മുൻ പ്രസിഡൻറ് പി.വി. ബാലചന്ദ്രൻ ജില്ല കോൺഗ്രസ് ഓഫിസ് നിർമാണത്തിനായി എട്ടു ലക്ഷം രൂപ അന്നത്തെ ബാങ്ക് പ്രസിഡൻറ് കെ.പി. തോമസിൽനിന്ന് കൈപ്പറ്റിയ രേഖകളും മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കി. കോൺഗ്രസിന് എതിരായതുകൊണ്ടല്ല, നിയമനത്തിൽ പാർട്ടി പ്രവർത്തകരെപോലും പരിഗണിക്കാതെ ചില നേതാക്കൾ കോടികളുടെ അഴിമതി നടത്തിയതിലുള്ള പ്രതിഷേധം കാരണമാണ് തനിക്ക് ലഭിച്ച രേഖകൾ പുറത്തുവിട്ടതെന്നും സൂപ്പി പള്ളിയാൽ വ്യക്തമാക്കി. ആരോപണം ഇവർ നിഷേധിച്ചാൽ കൂടുതൽ രേഖകൾ പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തേ, ജില്ല കോൺഗ്രസ് കമ്മിറ്റി നിയോഗിച്ച സമിതിയുടെ അന്വേഷണ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ സുൽത്താൻ ബത്തേരി അർബൻ ബാങ്ക് ചെയർമാൻ സണ്ണി ജോർജിനെയും ഡി.സി.സി മുൻ ട്രഷറർ കെ.കെ. ഗോപിനാഥനെയും കെ.പി.സി.സി ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു.സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക് അഴിമതിയില്‍ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എക്ക് പങ്കുണ്ടെന്ന് കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം പി.വി. ബാലചന്ദ്രന് കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു.
ആരോപണം അടിസ്ഥാന രഹിതം –എം.എസ്. വിശ്വനാഥൻ
സുൽത്താൻ ബത്തേരി: സൂപ്പി പള്ളിയാലിെൻറ ആരോപണം അടിസ്ഥാനരഹിതമാണെന്ന് കെ.പി.സി.സി മുൻ സെക്രട്ടറിയും പാർട്ടിവിട്ട് സുൽത്താൻ ബത്തേിരിയിൽ സി.പി.എം സ്ഥാനാർഥിയായി നിയമസഭയിലേക്ക് മത്സരിക്കുകയും ചെയ്ത എം.എസ്. വിശ്വനാഥൻ പറഞ്ഞു. ബാങ്കുമായി ഒരു ബന്ധവുമില്ലാത്ത ആളാണ് സൂപ്പി പള്ളിയാൽ. ബാങ്കിൽ എത്ര ഡയറക്ടർമാർ ഉണ്ടെന്നുള്ള കണക്കുപോലും അദ്ദേഹത്തിന് വ്യക്തമായി അറിയില്ല. മിനിറ്റ്സിൽ ഒപ്പിട്ടത് താനല്ല. കോൺഗ്രസ്വിട്ട തന്നെ കരിവാരി തേക്കാനാണ് സൂപ്പി ശ്രമിച്ചത്. അതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും എം.എസ്. വിശ്വനാഥൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.